നന്മയുണ്ടാകാന്‍ എന്തു ചെയ്യണം? മാര്‍പാപ്പ നിര്‍ദ്ദേശിക്കുന്നു

നന്മയുണ്ടാകാന്‍ എന്തു ചെയ്യണം? മാര്‍പാപ്പ നിര്‍ദ്ദേശിക്കുന്നു

വത്തിക്കാന്‍: ജീവിതത്തില്‍ നന്മയും സമാധാനവും ശാന്തതയും ഉണ്ടാകാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? അത്തരക്കാരോടായി ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍ദ്ദേശിക്കുന്നു. തിരുവചനത്തിന് കീഴ് വഴങ്ങുക. നന്മയും സമാധാനവും ശാന്തതയും ലഭിക്കുന്നതിന് തിരുവചനത്തിന് കീഴ് വഴങ്ങുക. ഇന്നലെ സാന്താ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ നല്കിയ വചനസന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

വചനത്തോടുള്ള കീഴ് വഴക്കത്തിന് മൂന്ന് പടികളുണ്ടെന്നും പാപ്പ വിശദീകരിച്ചു വചനത്തെ തുറന്ന മനസ്സോടെ സ്വീകരിക്കുകയാണ് അതില്‍ ആദ്യത്തേത്. രണ്ട് വചനമായ യേശുവിനെ അറിയുക എന്നതാണ്. മൂന്നാമത്തേതാകട്ടെ വചനത്തോട് നിരന്തരസമ്പര്‍ക്കമുണ്ടായിരിക്കുക എന്നതും. വചനത്തിന്റെ കീഴ് വഴങ്ങലിലൂടെ പരിശുദ്ധാത്മാവിന് കീഴടങ്ങുകകൂടിയാണ് നാം ചെയ്യുന്നതെന്നും പാപ്പ പറഞ്ഞു. അപ്പോള്‍ സംഭവിക്കുന്ന ഫലങ്ങളാണ് നന്മയും ശാന്തതയും സമാധാനവും ആത്മനിയന്ത്രണവും. പാപ്പ വിശദീകരിച്ചു.

You must be logged in to post a comment Login