നിധി നല്കപ്പെട്ടിരിക്കുന്നത് മണ്‍പാത്രങ്ങളിലല്ല എന്ന് വിശ്വസിക്കാതിരിക്കുന്നത് കാപട്യം: മാര്‍പാപ്പ

നിധി നല്കപ്പെട്ടിരിക്കുന്നത് മണ്‍പാത്രങ്ങളിലല്ല എന്ന് വിശ്വസിക്കാതിരിക്കുന്നത് കാപട്യം: മാര്‍പാപ്പ

വത്തിക്കാന്‍: നമുക്ക് നല്കിയിരിക്കുന്ന നിധി മണ്‍പാത്രങ്ങളിലാണെന്ന് വിശ്വസിക്കാതിരിക്കുകയും അത് മറച്ചുവയ്ക്കുകയും ചെയ്യുന്നത് കാപട്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവം നമുക്ക് നല്കിയിരിക്കുന്ന നിധി മണ്‍പാത്രങ്ങളിലാണെന്ന തിരുവചനത്തെ അനുസ്മരിച്ചുകൊണ്ടായിരുന്നു പാപ്പയുടെ വിശദീകരണം.

ദുര്‍ബലരായ നമ്മെ രക്ഷിക്കുന്നതും സുഖപ്പെടുത്തുന്നതും ദൈവത്തിന്റെ ശക്തിയാണെന്നും പാപ്പ പറഞ്ഞു. മണ്‍പാത്രം മനുഷ്യന്റെ ബലഹീനതയെയും ദൈവത്തിന്റെ പരമശക്തിയെയും സൂചിപ്പിക്കുന്നു. നാം ബലഹീനരും പാപികളുമാണെന്ന അവബോധം പുലര്‍ത്തേണ്ടതുണ്ട്. ദൈവശക്തിക്ക് മാത്രമേ നമ്മെ രക്ഷിക്കാനും സൗഖ്യമാക്കാനും കഴിയുകയുള്ളൂ എന്ന് വിശ്വസിക്കുകയും ചെയ്യണം. മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login