പാപ്പയുടെ ഇന്ത്യാസന്ദര്‍ശനം നീണ്ടുപോകുന്നു, കാരണം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിസ്സഹകരണം

പാപ്പയുടെ ഇന്ത്യാസന്ദര്‍ശനം നീണ്ടുപോകുന്നു, കാരണം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിസ്സഹകരണം

ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ച് പല തവണ വാര്‍ത്തയുണ്ടായിരുന്നുവെങ്കിലും അത് യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും സമയമെടുക്കും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. പാപ്പയുടെ ഭാരതപര്യടനം നീളാന്‍ കാരണം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിസ്സഹകരണമാണെന്നും വാര്‍ത്തകളുണ്ട്.

2017 ല്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ഇതിനകം രണ്ടുതവണ പാപ്പ തന്നെ വ്യക്തമാക്കിയിരുന്നു. ഇന്ത്യാസന്ദര്‍ശനം നീണ്ടുപോകുന്ന സാഹചര്യത്തിലാണ് മ്യാന്‍മര്‍ പാപ്പ തിരഞ്ഞെടുത്തത്.

അടുത്തയാഴ്ചയാണ് മാര്‍പാപ്പ മ്യാന്‍മറും ബംഗ്ലാദേശും സന്ദര്‍ശിക്കുന്നത്.

You must be logged in to post a comment Login