മാര്‍പാപ്പയുടെ അയര്‍ലണ്ട് സന്ദര്‍ശനം, പുതിയ ഇമോജി

മാര്‍പാപ്പയുടെ അയര്‍ലണ്ട് സന്ദര്‍ശനം, പുതിയ ഇമോജി

ഡബ്ലിന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അയര്‍ലണ്ട് സന്ദര്‍ശനത്തോട് അനുബന്ധിച്ച് സ്‌പെഷ്യല്‍ ഇമോജി. ഐറീഷ് ഡെയ്‌ലി മെയിലാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്.

ലോകകുടുംബസമ്മേളനത്തോട് അനുബന്ധിച്ചാണ് പാപ്പായുടെ അയര്‍ലണ്ട് സന്ദര്‍ശനം. ഓഗസ്്റ്റ് 25,26 തീയതികളിലാണ് പാപ്പ ഇവിടെയെത്തുന്നത്.2015 ല്‍ അമേരിക്ക സന്ദര്‍ശിച്ചപ്പോഴും ഇതുപോലെ പാപ്പായുടെ സ്‌പെഷ്യല്‍ ഇമോജി രൂപകല്പന ചെയ്തിരുന്നു. ട്വിറ്ററിന്റെ ഇമേജി രൂപീകരണത്തില്‍ തങ്ങള്‍ വളരെ സന്തുഷ്ടരാണെന്ന് ലോകകുടുംബസമ്മേളനത്തിന്റെ രക്ഷാധികാരികള്‍ അറിയിച്ചു.

ട്വിറ്ററില്‍ ആദ്യമായി സാന്നിധ്യം അറിയിച്ച പാപ്പ ബെനഡിക്ട് പതിനാറാമനായിരുന്നു.

You must be logged in to post a comment Login