പാപ്പായുടെ ഇറ്റലി സന്ദര്‍ശന പരിപാടിയില്‍ രണ്ടു ദിവസംകൂടി കൂട്ടിചേര്‍ത്തു

പാപ്പായുടെ ഇറ്റലി സന്ദര്‍ശന പരിപാടിയില്‍ രണ്ടു ദിവസംകൂടി കൂട്ടിചേര്‍ത്തു

വത്തിക്കാന്‍: നേരത്തെ പ്ലാന്‍ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറ്റലി സന്ദര്‍ശനത്തില്‍ രണ്ടു ദിവസങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തു. പാദ്രെപിയോയുടെ അമ്പതാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് പിട്രെല്‍സിനായും സാന്‍ ജിയോവാനിയും സന്ദര്‍ശിക്കാനായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്.

ഇതിന് പുറമെ ഇറ്റാലിയന്‍ ബിഷപ്പായിരുന്ന അന്റോണിയോ ബെല്ലോയുടെ ഇരുപത്തിയഞ്ചാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് അലെസാനോയും മോള്‍ഫെറ്റായും പാപ്പ സന്ദര്‍ശിക്കും. 2007 ല്‍ ബിഷപ്പിന്റെ നാമകരണനടപടികള്‍ക്ക് തുടക്കമിട്ടിരുന്നു. ഏപ്രില്‍ 20 നാണ് ഈ സന്ദര്‍ശനം.

മെയ് 10 ന് നോമാഡെല്‍ഫിയാ പാപ്പ സന്ദര്‍ശിക്കും. അപ്പസ്‌തോലപ്രവര്‍ത്തനങ്ങളുടെ സ്വാധീനഫലമായി ആദിമ ക്രൈസ്തവസമൂഹത്തെ പോലെ ജീവിക്കുന്ന കത്തോലിക്കാ കമ്മ്യൂണിറ്റിയെ സന്ദര്‍ശിക്കാനാണ് പാപ്പ ഇവിടെയെത്തുന്നത്. ഇതേ ദിവസം തന്നെ ലൊപ്പിയാനോയും പാപ്പ സന്ദര്‍ശിക്കും. ഇന്റര്‍നാഷനല്‍ ഫോക്ലോര്‍ മൂവ്‌മെന്റിന്റെ ലൊക്കേഷന്‍ ഇവിടെയാണ്.

You must be logged in to post a comment Login