മാര്‍പാപ്പ അടുത്ത വര്‍ഷം ബാള്‍ട്ടിക് രാജ്യങ്ങള്‍ സന്ദര്‍ശിക്കും

മാര്‍പാപ്പ അടുത്ത വര്‍ഷം ബാള്‍ട്ടിക് രാജ്യങ്ങള്‍ സന്ദര്‍ശിക്കും

വത്തിക്കാന്‍: ലിഥ്വാനിയ, എസ്റ്റോണിയ, ലാറ്റീവ എന്നീ ബാള്‍ട്ടിക് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പദ്ധതിയിടുന്നു. ഈ രാജ്യങ്ങളുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചായിരിക്കും പാപ്പയുടെ സന്ദര്‍ശനം. ലറ്റീവായുടെ പ്രസിഡന്റ് ഇത് സംബന്ധിച്ച വാര്‍ത്ത സ്ഥിരീകരിച്ചു. എന്നാല്‍ കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവിട്ടിട്ടില്ല.

ബാള്‍ട്ടിക് രാജ്യങ്ങള്‍ രണ്ടാം തവണയാണ് ഒരു പാപ്പ സന്ദര്‍ശിക്കുന്നത്. 1993 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ഇവിടം സന്ദര്‍ശിച്ചിരുന്നു.

ബാള്‍ട്ടിക് രാജ്യങ്ങളില്‍ ഏറ്റവും വലിയ കത്തോലിക്കാ സമൂഹമാണ് ലിഥ്വാനിയായിലേത്. ഇവിടെയുള്ള 75 ശതമാനവും കത്തോലിക്കരാണ്. റഷ്യയില്‍ നിന്ന് ഈ രാഷ്ട്രങ്ങള്‍ സ്വാതന്ത്ര്യം നേടിയത് 1918 ല്‍ ആയിരുന്നു.

You must be logged in to post a comment Login