വൈദ്യശാസ്ത്രത്തിന്റെ നിലപാട് ജീവന് എതിരാകാന്‍ പാടില്ല: മാര്‍പാപ്പ

വൈദ്യശാസ്ത്രത്തിന്റെ നിലപാട് ജീവന് എതിരാകാന്‍ പാടില്ല: മാര്‍പാപ്പ

വത്തിക്കാന്‍:വൈദ്യശാസ്ത്രത്തിന്റെ നിലപാട് ജീവന് എതിരാകാന്‍ പാടില്ല എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കത്തോലിക്കാ ഡോക്ടര്‍മാരുടെ രാജ്യാന്തര സംഗമത്തോട് അനുബന്ധിച്ചുള്ള ഡോക്ടര്‍മാരുടെ പ്രതിനിധി സംഘത്തോട് സംസാരിക്കുകയായിരുന്നു പാപ്പ.

സ്ഥിരമായ ആത്മീയതയും ധാര്‍മ്മികതയും കത്തോലിക്കാ ഡോക്ടര്‍മാരുടെ മുഖമുദ്രയാകണമെന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടര്‍ രോഗീ ബന്ധത്തില്‍ ശുശ്രൂഷയുടെ ഭാവമുണ്ടെങ്കില്‍ മാത്രമേ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും പാവങ്ങളുമായ ബഹുഭൂരിപക്ഷം ജനതയുടെ ആരോഗ്യനില മെച്ചപ്പെടുത്താനാവൂ. കത്തോലിക്കരായ ഡോക്ടര്‍മാരുടെ ജോലി മാനുഷികമായ ഐകദാര്‍ഢ്യവും ക്രൈസ്തവസാക്്ഷ്യവും ഉള്‍ച്ചേരുന്നതും വിശ്വാസത്തില്‍ വേരൂന്നിയതുമാകണം. മനുഷ്യാന്തസിന് ഇണങ്ങുന്ന വിധത്തിലായിരിക്കണം രോഗീകളെ പരിചരിക്കേണ്ടത്. പാപ്പ ഓര്‍മ്മിപ്പിച്ചു.

ക്രൊയേഷ്യയിലാണ് ഡോക്ടര്‍മാരുടെ സംഗമം. ജൂണ്‍ 2 ന് സമാപിക്കും.

You must be logged in to post a comment Login