മാര്‍പാപ്പ വീണ്ടും വത്തിക്കാനില്‍

മാര്‍പാപ്പ വീണ്ടും വത്തിക്കാനില്‍

വത്തിക്കാന്‍: അഞ്ചു ദിവസം നീണ്ടുനിന്ന കൊളംബിയ അപ്പസ്‌തോലിക പര്യടനം കഴിഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനില്‍ തിരിച്ചെത്തി. ഇന്നലെ ഉച്ചയോടുകൂടിയാണ് റോമിലെ എയര്‍പോര്‍ട്ടില്‍ പാപ്പ വന്നിറങ്ങിയത്. അവിടെ നിന്ന് പാപ്പാ നേരെ പോയത് സെന്റ് മേരി മേജര്‍ ബസിലിക്കയിലേക്കാണ്.

തന്റെ യാത്രയെ വിജയിപ്പിച്ച പരിശുദ്ധ മറിയത്തിന് നന്ദി അര്‍പ്പിക്കുവാനായാണ് പാപ്പ ഇവിടെയെത്തിയത്. ഏതാനും നിമിഷം അവിടെ അദ്ദേഹം മൗനമായി പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചു.

അപ്പസ്‌തോലിക പര്യടനം ആരംഭിക്കുന്നതിന് മുമ്പും അവസാനിച്ചും മാതാവിന്റെ മുമ്പില്‍ പ്രാര്‍ത്ഥിക്കാനായി വരുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പതിവാണ്.

You must be logged in to post a comment Login