ഇന്ന് ലോകത്തിന് ആവശ്യം നന്മയുടെ ശുഭാപ്തി വിശ്വാസം: മാര്‍പാപ്പ

ഇന്ന് ലോകത്തിന് ആവശ്യം നന്മയുടെ ശുഭാപ്തി വിശ്വാസം: മാര്‍പാപ്പ

വത്തിക്കാന്‍: ഇന്ന് ലോകത്തിന് ആവശ്യം നന്മയുടെ ശുഭാപ്തി വിശ്വാസമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മേരിസ്റ്റ് സന്യാസസമൂഹത്തിന്റെ സ്ഥാപനത്തിന്റെ രണ്ടാം ശതാബ്ദിയോട് അനുബന്ധിച്ച് അവര്‍ക്കായി അയച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.

അനുദിന ജീവിതത്തില്‍ നാം സഹോദരങ്ങള്‍ക്ക് ചെയ്യുന്ന സല്‍പ്രവൃത്തികള്‍ ദൈവികകാരുണ്യത്തിന്റെയും  സ്‌നേഹത്തിന്റെയും പ്രതിഫലനങ്ങളാണ്. ബലഹീനതകളിലും കുറവുകളിലും ദൈവം നമ്മെ മറക്കുന്നില്ല.  അപരന്‍ എനിക്ക് പ്രിയപ്പെട്ട സഹോദരനായി മാറട്ടെ എന്നും പാപ്പ പറഞ്ഞു.

വിശ്വസിക്കുന്ന കാര്യങ്ങള്‍ക്ക് സാക്ഷ്യമേകാനും അങ്ങനെ നന്മയുടെ ലോകം ചുറ്റും വളര്‍ത്താനും കരുത്തുള്ളവരെയാണ് ഇന്നത്തെ ലോകത്തിന് ആവശ്യം. പാവങ്ങളെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും മുറിവേറ്റവരെയും പ്രത്യേകം തുണയ്ക്കുകയും കരുതുകയും ചെയ്യുന്ന ആര്‍ദ്രത ഇന്നിന്റെ ആവശ്യമാണ്. മനുഷ്യന്റെ പ്രത്യാശയെ തകര്‍ക്കാത്ത നല്ല പിതാവാണ് ദൈവം. പാപ്പ പറഞ്ഞു.

You must be logged in to post a comment Login