കുടിയേറ്റക്കാരെ തിരസ്ക്കരിക്കുന്നത് പാപം: ഫ്രാന്‍സിസ് മാര്‍പാപ്പ

കുടിയേറ്റക്കാരെ തിരസ്ക്കരിക്കുന്നത് പാപം: ഫ്രാന്‍സിസ് മാര്‍പാപ്പ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ​​​അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളെ​​​യും കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ​​​യുംകു​​​റി​​​ച്ചു ഭ​​​യം തോ​​​ന്നു​​ന്ന​​​ത് പാ​​​പ​​​മ​​​ല്ലെ​​​ന്നു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. എ​​​ന്നാ​​​ൽ, ഭ​​​യ​​​ത്തി​​​നു കീ​​​ഴ്പ്പെട്ട് അ​​​വ​​​രെ തി​​​ര​​​സ്ക​​​രി​​​ക്കു​​​ന്ന​​​തു പാ​​​പ​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.
ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രു​​​ടെ​​​യും അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ച്ച ഇ​​​ന്ന​​​ലെ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ ദി​​​വ്യ​​​ബ​​​ലി അ​​​ർ​​​പ്പി​​​ച്ചു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ർ​​​പാ​​​പ്പ. 49 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ര​​​ണ്ടാ​​​യി​​​രം വ​​​രു​​​ന്ന കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രും അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളും ദി​​​വ്യ​​​ബ​​​ലി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. 650 ഇ​​​ന്ത്യ​​​ക്കാ​​​രും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ​​​യും അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളെ​​​യുംകു​​​റി​​​ച്ച് സം​​​ശ​​​യ​​​വും പേ​​​ടി​​​യും ഉ​​​ണ്ടാ​​​വു​​​ന്ന​​​ത് മാ​​​നു​​​ഷി​​​കം മാ​​​ത്ര​​​മാ​​​ണ്. എ​​​ന്നാ​​​ൽ അ​​​തി​​​നു കീ​​​ഴ്പ്പെ​​​ട്ട് ഉ​​​ദാ​​​ര​​​മ​​​നോ​​​ഭാ​​​വം വെ​​​ടി​​​യ​​​രു​​​തെ​​​ന്ന് മാ​​​ർ​​​പാ​​​പ്പ നി​​​ർ​​​ദേ​​​ശി​​​ച്ചു. കു​​​ടി​​​യേ​​​റു​​​ന്ന രാ​​​ജ്യ​​​ത്തി​​​ന്‍റെ​​​യും സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും നി​​​യ​​​മ​​​വും സം​​​സ്കാ​​​ര​​​വും മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും മാ​​​ർ​​​പാ​​​പ്പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

You must be logged in to post a comment Login