വായ്പയെടുക്കുന്നതില്‍ നിന്ന് പരമാവധി പിന്തിരിയണം: ഫ്രാന്‍സിസ് മാര്‍പാപ്പ

വായ്പയെടുക്കുന്നതില്‍ നിന്ന് പരമാവധി പിന്തിരിയണം: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: കൊള്ളപ്പലിശ ഘോരപാപമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇത് മാനഹാനിയുണ്ടാക്കുകയും ജീവനപഹരിക്കുകയും ചെയ്യുന്നു. ഇവയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ദാരിദ്യം, ത്യാഗം എന്നീ പുണ്യങ്ങള്‍ നാം അഭ്യസിക്കേണ്ടതുണ്ട്. കൊണ്‍സൂല്‍ത്ത നത്സിയൊണാലെ ആന്തി ഉസൂരയുടെ പ്രതിനിധികളെ സംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ.

ഇറ്റലിയിലെ കൊള്ളപ്പലിശക്കാര്‍ക്കെതിരെ പോരാടുന്ന വിവിധ സംഘടനകള്‍ ഉള്‍ക്കൊള്ളുന്ന ക്രൈസ്തവസന്നദ്ധസംഘടനയാണ് ഇത്. മുന്നൂറ് പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

പാമ്പ് ഇരയെ വരിഞ്ഞുമുറുക്കികൊല്ലുന്നതുപോലെയാണ് കൊള്ളപ്പലിശയെന്നും ജീവിതത്തില്‍ അത്യാവശ്യമില്ലാത്തവയ്ക്ക് വേണ്ടി വായ്പയെടുത്ത് കൊള്ളപ്പലിശക്കാരുടെ കൈയില്‍ അകപെടാതെ സൂക്ഷിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. കൊള്ളപ്പലിശ അഴിമതിയുടെ ഉപകരണമാണെന്നും പാപ്പ പറഞ്ഞു.

You must be logged in to post a comment Login