ഫ്രാന്‍സിസ് മാര്‍പാപ്പ ആദ്യമായി സിനിമയില്‍

ഫ്രാന്‍സിസ് മാര്‍പാപ്പ ആദ്യമായി സിനിമയില്‍

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ ആദ്യമായി സിനിമയില്‍. ഇതിന്റെ ആദ്യ ഷോ വത്തിക്കാനില്‍ നടന്നു. ആകെ ആറു മിനിറ്റ് മാത്രമേ പാപ്പ സിനിമയിലുള്ളൂ. സിനിമയുടെ മധ്യത്തിലും അവസാനഭാഗത്തും. ദൈവാന്വേഷികളായ കുട്ടികളാണ് ചിത്രത്തിന്റെ പ്രതിപാദ്യം. ഈ സിനിമയില്‍ നിന്ന് ലഭിക്കുന്ന ലാഭം അര്‍ജന്റീനയിലെ കുട്ടികളുടെ ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്.

ഓരോ വര്‍ഷവും എട്ടുമുതല്‍ പത്തുവരെ ചിത്രങ്ങള്‍ ഞങ്ങള്‍ നിര്‍മ്മിക്കാറുണ്ട്. എന്നാല്‍ ഇത് അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ഇതൊരു സാധാരണ ചിത്രമല്ല. പ്രത്യേകതയുള്ള ചിത്രമാണിത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ ആന്‍ഡ്രിയ ഐര്‍വോലിനോ പറഞ്ഞു. ജനങ്ങളുടെ വക്താവായിട്ടാണ് പോപ്പിനെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

എങ്ങനെയാണ് ബൈബിള്‍ വായിക്കേണ്ടത് എന്ന് കുട്ടികളെ അദ്ദേഹം പഠിപ്പിക്കുന്നു. സുവിശേഷം വലിയ പുസ്തകമായി കരുതരുത്. സുവിശേഷം ചെറുതാണ്. അത് സാവധാനം വായിക്കുക. കുട്ടികളോടായി പാപ്പ ചിത്രത്തില്‍ പറയുന്നു കുട്ടികളും മുതിര്‍ന്നവരും എപ്പോഴും ബൈബിള്‍ പോക്കറ്റില്‍ കൊണ്ടുനടക്കുക. ഡോക്ടറെ കാണാനിരിക്കുമ്പോള്‍, ബസില്‍ യാത്ര ചെയ്യുമ്പോള്‍, വീട്ടിലായിരിക്കുമ്പോള്‍.. ഈശോയുമായി സംസാരിക്കുക.. നിങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്ന് ഈശോയുമായി പങ്കുവയ്ക്കുക. നിങ്ങള്‍ കണ്ട കാര്യങ്ങള്‍..നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തകാര്യങ്ങള്‍.. ഈശോ നിങ്ങളെ കാത്തുനില്ക്കുന്നു.. നിങ്ങളെ നോക്കുന്നു. അവിടുത്തെ നോക്കുക. പാപ്പ പറയുന്നു.

ചിത്രത്തിന്റെ ഔദ്യോഗിക പ്രദര്‍ശനം ഡിസംബറില്‍ നടക്കും.

You must be logged in to post a comment Login