പുതുവര്‍ഷത്തില്‍ നമുക്ക് ഇങ്ങനെ ആവാം..ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍ദ്ദേശിക്കുന്ന ചില കാര്യങ്ങള്‍

പുതുവര്‍ഷത്തില്‍ നമുക്ക് ഇങ്ങനെ ആവാം..ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍ദ്ദേശിക്കുന്ന ചില കാര്യങ്ങള്‍

പുതിയ വര്‍ഷത്തെ വരും ദിനങ്ങളില്‍ ആനന്ദദായകമാക്കാന്‍ നാം എന്തു ചെയ്യണം. ഇതാ ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍ദ്ദേശിക്കുന്ന ചില കാര്യങ്ങള്‍.

1 പാലങ്ങള്‍ പണിയുന്നവരാകുക, ഒരിക്കലും മതിലുകള്‍ പണിയരുത്
ഓരോ ക്രിസ്ത്യാനിയും പരസ്പരം പാലങ്ങള്‍ പണിയേണ്ടവരാണ്. മതിലുകള്‍ തീര്‍ക്കേണ്ടവരല്ല

2 തെറ്റുപറ്റിയെന്ന് തോന്നിയാല്‍ സമ്മതിക്കാന്‍ മടിക്കരുത്
മറ്റുള്ളവരുടെ തെറ്റുകള്‍ക്കും കുറ്റങ്ങള്‍ക്കും നേരെ വിരല്‍ ചൂണ്ടുന്നസ്വഭാവക്കാരാണ് നമ്മില്‍ പലരും. എന്നാല്‍ സ്വന്തം തെറ്റുകള്‍ തുറന്നു സമ്മതിക്കാന്‍ നാം സന്നദ്ധരാകാറുണ്ടോ.. സ്വന്തം തെറ്റുകള്‍ സമ്മതിക്കാനും ഏറ്റുപറയാനും സന്നദ്ധരാവുക

3 സ്വപ്‌നങ്ങള്‍ കാണുന്നവരാകുക
സ്വപ്‌നംകാണാനുള്ള കഴിവാണ് ഒരു കുടുംബത്തിന് ഉണ്ടാവേണ്ടത്. എവിടെ ഒരു കുടുംബത്തിന് സ്വപ്‌നം കാണാനുള്ള കഴിവ് നഷ്ടപ്പെടുന്നുവോ അവിടെ കുടുംബത്തില്‍ അഭിവൃദ്ധികളുണ്ടാകുന്നില്ല.

4 പണത്തോടും അമിതമായ സുഖസൗകര്യങ്ങളോടും അകലം പാലിക്കുക
പണത്തോടും അധികാരത്തോടും സുഖസൗകര്യങ്ങളോടുമുള്ള ആര്‍ത്തിയാണ് പലപ്പോഴും മനുഷ്യരെ തെറ്റുകളിലേക്ക് നയിക്കുന്നത്. അതുകൊണ്ടാണ് അമിതമായ ധനമോഹത്തില്‍ നിന്ന് മാറിനില്ക്കുക.

5 തന്റെ തന്നെയും പ്രിയപ്പെട്ടവരുടെയും ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക
ആരോഗ്യം പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ട് തന്റെയും തനിക്ക് പ്രിയമുള്ളവരുടെയും ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മടിക്കരുത്, മറക്കരുത്.

6 വിശ്വാസത്തില്‍ സ്ഥിരതയുളളവരായിരിക്കുക
ദൈവത്തിന്റെ മക്കളാണെന്ന ഉറച്ച ബോധ്യം നമ്മെ ദൈവവിശ്വാസത്തിലേക്ക് കൂടുതല്‍ ചേര്‍ത്തുനിര്‍ത്തും. പ്രതിസന്ധികളെ തരണം ചെയ്യാന്‍ നമുക്ക് പ്രേരണയാകുന്നതും വിശ്വാസത്തിലുള്ള സ്ഥിരതയാണ്.

7 കുടുംബത്തിന് വേണ്ടി അദ്ധ്വാനിക്കുക
അദ്ധ്വാനിക്കുക എന്നത് മഹത്തായ കാര്യമാണ്..അക്കാര്യത്തില്‍ അലസത വിചാരിക്കരുത്. മാന്യമായി അദ്ധ്വാനിക്കുക.കുടുംബത്തിന്റെ ഭാവിക്കുവേണ്ടി അദ്ധ്വാനിക്കുക

8 പ്രത്യാശ കൈവിടാതിരിക്കുക
പ്രത്യാശയാണ് ജീവിതത്തെ ഏത് അവസ്ഥയിലും മുന്നോട്ടുകൊണ്ടുപോകാന്‍ ശക്തിനല്കുന്നത്. അതുകൊണ്ട് ഒരിക്കലും പ്രത്യാശ കൈവെടിയരുത്.

9 ദൈവം ഒരിക്കലും കൈവിടില്ല എന്ന് വിശ്വസിക്കണം
അസഹിഷ്ണുവായ ബോസല്ല ദൈവം. അതുകൊണ്ട് ദൈവം ഒരിക്കലും നമ്മെ കൈവിടുകയില്ല.

10 സന്തോഷം കണ്ടെത്തുന്നവരാകുക
സന്തോഷമില്ലാതെ ജീവിതം തുടരാനാവില്ല. അതുകൊണ്ട് സന്തോഷിക്കുന്ന മനസ്സുണ്ടാവുക എന്നത് പ്രധാനമാണ്.

11 ക്ഷമിക്കാന്‍ സന്നദ്ധരാകുക
നാം എവിടെയൊക്കെയോ ക്ഷമിക്കപ്പെട്ടിട്ടുണ്ട്.സ്‌നേഹിക്കപ്പെട്ടിട്ടുമുണ്ട്. അതുകൊണ്ടുതന്നെ നാം മറ്റുള്ളവരോടും ക്ഷമിക്കാനും അവരെ സ്‌നേഹിക്കാനും കടപ്പെട്ടിരിക്കുന്നവരാണ്.

You must be logged in to post a comment Login