“21 ാം നൂറ്റാണ്ടിന്റെ വിശുദ്ധരാകുക”

“21 ാം നൂറ്റാണ്ടിന്റെ വിശുദ്ധരാകുക”

ലിമ: 21ാം നൂറ്റാണ്ടിന്റെ വിശുദ്ധരാകാന്‍ പെറുവിലെ കത്തോലിക്കരോട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം.

ക്രിസ്തുവിനെ അനുകരിക്കുക, ദരിദ്രരെയും പീഡിതരെയും ആലിംഗനം ചെയ്യുക..അവര്‍ക്ക് പ്രത്യാശ കൊടുക്കുക. സ്വന്തം പാരമ്പര്യത്തിന്റെ വേരുകളറിയാന്‍ ഗ്രാന്റ് പേരന്റിസിനെയും പ്രായമായവരെയും നോക്കുക.. നിങ്ങള്‍ നിങ്ങളുടെ വേരുകള്‍ നഷ്ടപ്പെടുത്തരുത്. 21 ാം നൂറ്റാണ്ടിന്റെ വിശുദ്ധരാകാന്‍ നിങ്ങള്‍ ഭയക്കരുത്. ഐക്യമല്ലാതെ മറ്റൊന്നും നിങ്ങളുടെ പ്രത്യാശയെ സംരക്ഷിക്കുകയില്ല. ഓരോ നിമിഷവും ഓരോ ദിനവും ഉള്ളില്‍ പ്രത്യാശ വളര്‍ത്തുക. പാപ്പ പറഞ്ഞു.

പെറുവിലെ അവസാന ദിവസം ലാസ് പാംസ് എയര്‍ബേയ്‌സില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വചനസന്ദേശം നല്കുകയായിരുന്നു പാപ്പ. സൗത്ത് അമേരിക്കയിലേക്കുള്ള മാര്‍പാപ്പയുടെ പര്യടനത്തിന്റെ അവസാന ദിവസമായിരുന്നു ഇന്നലെ. ജനുവരി 15 മുതല്‍ 21 വരെയായിരുന്നു പാപ്പയുടെ പര്യടനം.

You must be logged in to post a comment Login