ക്രിസ്തീയ പ്രാര്‍ത്ഥനയില്‍ ധീരതയുണ്ടായിരിക്കണം: മാര്‍പാപ്പ

ക്രിസ്തീയ പ്രാര്‍ത്ഥനയില്‍ ധീരതയുണ്ടായിരിക്കണം: മാര്‍പാപ്പ

വത്തിക്കാന്‍: യേശുവിലുള്ള വിശ്വാസവും ധീരതയുമാണ് എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കാന്‍ നമ്മെ സഹായിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ സാന്താ മാര്‍ത്തയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തിലെ തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്ന വിവരണം വായിച്ചായിരുന്നു പാപ്പായുടെ വചനവിചിന്തനം. കുഷ്ഠരോഗിയുടെയും തളര്‍വാത രോഗിയുടെയും സൗഖ്യപ്പെടലിന്റെ വിവരണം താരതമ്യം ചെയ്തുകൊണ്ട് പാപ്പ ഇങ്ങനെ പറഞ്ഞു.

രണ്ടു പേരും അപേക്ഷിക്കുന്നു, രണ്ടുപേരും വിശ്വാസത്തോടെയാണത് ചെയ്യുന്നത്. അതുപോലെ നാമും കര്‍ത്താവിനെ സമീപിക്കേണ്ടത് വിശ്വാസത്തോടെയായിരിക്കണം. വിശ്വാസവും ധൈര്യവും പ്രാര്‍ത്ഥനയിലുണ്ടായിരിക്കണം. പ്രാര്‍ത്ഥനയുടെ മനോഭാവം വളരെ പ്രധാനപ്പെട്ടതാണ്. താല്പര്യമില്ലാതെ വെറുതെ ഉരുവിട്ടതുകൊണ്ട് പ്രാര്‍ത്ഥന ഫലം ചെയ്യില്ല.

ചോദിക്കുക നിങ്ങള്‍ക്ക് ലഭിക്കും എന്നാണ് കര്‍ത്താവ് നമ്മോട് പറഞ്ഞിരിക്കുന്നത്. ഈ വാക്കുകളില്‍ നമുക്ക് ശരപ്പെടാം. ധീരതയുള്ളതായിരിക്കണം ക്രിസ്തീയ പ്രാര്‍ത്ഥനയെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login