ജൂലൈയില്‍ വൈദികര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

ജൂലൈയില്‍ വൈദികര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ പ്രെയര്‍ വീഡിയോയില്‍ കത്തോലിക്കാവിശ്വാസികളോട് പ്രത്യേകമായ അഭ്യര്‍ത്ഥന. തങ്ങളുടെ ഇടവകവൈദികര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. ഏകാന്തതയിലും രോഗാവസ്ഥയിലും കഴിയുന്ന വൈദികരെയാണ് പാപ്പ ഉദ്ദേശിച്ചിരിക്കുന്നത്.

അതോടൊപ്പം ലോകത്തിന്റെവിവിധ ഭാഗങ്ങളില്‍ യുദ്ധസ്ഥലങ്ങളിലും ദുരന്തമേഖലയിലും പ്രവര്‍ത്തിക്കുന്ന വൈദികര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് പാപ്പ ഓര്‍മ്മിപ്പിക്കുന്നു. സ്പാനീഷ് ഭാഷയിലായിരുന്നു പ്രാര്‍ത്ഥനാനിയോഗം പാപ്പ ആവശ്യപ്പെട്ടത്.

ഈ മാസം മുഴുവന്‍ വൈദികര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നാണ് പാപ്പായുടെ ഓര്‍മ്മപ്പെടുത്തല്‍.

You must be logged in to post a comment Login