പിഴയടപ്പിക്കുന്നതു കൊണ്ടു മാത്രം റോഡ് സുരക്ഷ ഉറപ്പാക്കാനാവില്ല: മാര്‍പാപ്പ

പിഴയടപ്പിക്കുന്നതു കൊണ്ടു മാത്രം റോഡ് സുരക്ഷ ഉറപ്പാക്കാനാവില്ല: മാര്‍പാപ്പ

വത്തിക്കാന്‍: പിഴയടപ്പിക്കുന്നതുകൊണ്ടു മാത്രം റോഡ് സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. റോഡു സുരക്ഷയെക്കുറിച്ച് സഹയാത്രികരും ബോധവാന്മാരായിരിക്കണം. ഇറ്റലിയിലെ റോഡ് റെയില്‍ ഗതാഗത മേഖലകളിലെ സുരക്ഷാവിഭാഗത്തിന്റെ തലവന്മാരും സുരക്ഷാപോലീസും അടങ്ങിയ സംഘത്തെ സംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.

വണ്ടിയോടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, അശ്രദ്ധ, ക്രമരാഹിത്യം തുടങ്ങിയവയെക്കുറിച്ചും പാപ്പ പരാമര്‍ശിച്ചു. വേഗതയുടെയും മാത്സര്യത്തിന്റേയുമായ ജീവിതശൈലി നമ്മുടെ റോഡുകളില്‍ പോലും കാണാന്‍ കഴിയുന്നു.വ്യക്തികളുടെ സഞ്ചാരം അനേകമടങ്ങായി വര്‍ദ്ധമാനമായികൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഫലപ്രദമായ റോഡുസുരക്ഷയ്ക്ക് മുന്‍ഗണന നല്കണം. അത് അനിവാര്യവുമാണ്.

മറ്റുള്ളവര്‍ക്ക് ഉപദ്രവകരവും ക്രമരഹിതവുമായ കാര്യങ്ങള്‍ക്ക് പ്രതിബന്ധം സൃഷ്ടിക്കുക എന്നത് എല്ലാവരുടെയും കടമയാണെങ്കിലും ഇക്കാര്യത്തില്‍ അധികാരികള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login