പാപ്പ സ്പാനീഷില്‍ സംസാരിച്ചു, പരിഭാഷ ഇംഗ്ലീഷില്‍

പാപ്പ സ്പാനീഷില്‍ സംസാരിച്ചു, പരിഭാഷ ഇംഗ്ലീഷില്‍

യംഗൂണ്‍: മ്യാന്‍മര്‍ സന്ദര്‍ശനത്തിനെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ മെത്രാസന മന്ദിരത്തില്‍ വച്ച് വിവിധ മതവിഭാഗത്തില്‍ പെട്ട 17 നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബുദ്ധ ഇസ്ലാം ഹിന്ദു യഹൂദ ക്രൈസ്തവ നേതാക്കളുമായിട്ടായിരുന്നു പാപ്പായുടെ കൂടിക്കാഴ്ച.

സ്പാനീഷ് ഭാഷയില്‍ പാപ്പ അഭിസംബോധന ചെയതപ്പോള്‍ ദേശീയ മെത്രാന്‍ സമിതിയുടെ പ്രതിനിധി ബിഷപ് സാനേഗി അത് ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തി. 40 മിനിറ്റ് നേരത്തേക്കായിരുന്നു കൂടിക്കാഴ്ച.

സാഹോദര്യത്തോടെ നമുക്ക് സമാധാനം വളര്‍ത്തിയെടുക്കാം എന്നും ദൈവം നമ്മെ സൃഷ്ടിച്ചത് വൈവിധ്യത്താലാണ് എന്നും ആ വൈവിധ്യത്തില്‍ ഐക്യം കണ്ടെത്തുകയും നിലനിര്‍ത്തുകയും ചെയ്യാമെന്നും പാപ്പ പറഞ്ഞു.

You must be logged in to post a comment Login