അധികാരത്തിന്റെയും പണത്തിന്റെയും പക്കലേയ്ക്ക് അടുക്കുന്ന വൈദികര്‍ നല്ല ഇടയന്മാരല്ല: മാര്‍പാപ്പ

അധികാരത്തിന്റെയും പണത്തിന്റെയും പക്കലേയ്ക്ക് അടുക്കുന്ന വൈദികര്‍ നല്ല ഇടയന്മാരല്ല: മാര്‍പാപ്പ

വത്തിക്കാന്‍: വൈദികര്‍ക്കിടയില്‍ പൊതുവെ കണ്ടുവരുന്ന അധികാരത്തിന്റെയും പണത്തിന്റെയും ദുഷ്പ്രവണതകള്‍ക്കെതിരെ വീണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ. യേശുവിന്റെ കാലത്തെ പുരോഹിതരെക്കുറിച്ച് പരാമര്‍ശിച്ച സന്ദര്‍ഭത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

പോക്കറ്റിനെക്കുറിച്ച് ചിന്തിച്ചുകൊണ്ട് നടക്കുന്നവരും എങ്ങനെ അധികാരത്തില്‍ കയറണമെന്നും അധികാരശക്തിയുള്ളവരുടെ സുഹൃത്തുക്കളാകാമെന്നും ആലോചിച്ചു നടക്കുന്നവരും നല്ല ഇടയന്മാരല്ല. അവര്‍ കാപട്യക്കാരാണ്. മറ്റുള്ളവരുടെ വേദനകളോ പ്രശ്‌നങ്ങളോ ഇവര്‍ക്ക് ഒരു വിഷയമേയല്ല. അന്നത്തെ പുരോഹിതവര്‍ഗ്ഗം ഉപേക്ഷിച്ച ആളുകളെയായിരുന്നു ക്രിസ്തു തൊട്ട് സൗഖ്യമാക്കിയത്.

ദൈവജനത്തിന് നല്ല ഇടയരുണ്ടായിരിക്കുക എന്നത് വലിയൊരു കൃപയാണെന്നും പാപ്പ പറഞ്ഞു. നല്ല ഇടയന്‍ എപ്പോഴും ജനങ്ങളുടെ കൂടെയുണ്ടായിരിക്കും. യേശുക്രിസ്തു ഉണ്ടായിരുന്നതുപോലെ. പാപ്പ പറഞ്ഞു.

ഇന്നലെ സാന്താമാര്‍ത്തയില്‍ പ്രഭാതദിവ്യബലി മധ്യേയാണ് പാപ്പ ഈ വചനസന്ദേശം നല്കിയത്.

You must be logged in to post a comment Login