മറ്റുള്ളവരെ വിധിക്കുന്ന സ്വഭാവത്തോട് നോ പറയുക: മാര്‍പാപ്പ

മറ്റുള്ളവരെ വിധിക്കുന്ന സ്വഭാവത്തോട് നോ പറയുക: മാര്‍പാപ്പ

വത്തിക്കാന്‍: മറ്റുള്ളവരെ വിധിക്കുന്ന സ്വഭാവത്തോട് നാം നോ പറയണം എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സാന്താമാര്‍ത്തയില്‍ വിശുദ്ധ ബലി അര്‍പ്പിച്ച് വചനസന്ദേശം നല്കുകയായിരുന്നു പാപ്പ.

ഞാന്‍ വിധിക്കുന്നതുപോലെ ദൈവം എന്നെയും വിധിക്കും. നാം മറ്റുള്ളവരെ വിധിക്കുമ്പോഴും ദൈവത്തിന്റെ വിധിയില്‍ ഈ നീതിയുണ്ടായിരിക്കും. ദൈവത്തിന്റെ നീതിയില്‍ കരുണയുണ്ട് നാം നമ്മുടെ പാപത്തെക്കുറിച്ച് ലജ്ജിക്കണം. ആ ലജ്ജയുമായി ദൈവത്തിന്റെ നീതി കണ്ടുമുട്ടുമ്പോള്‍ അവിടെ ക്ഷമയുണ്ട്. ദൈവത്തിന്റ കൃപ നമുക്കാവശ്യമാണ്. മറ്റുള്ളവരോട് നാം കരുണയുള്ളവരായിരിക്കണം. പാപ്പ പറഞ്ഞു.

You must be logged in to post a comment Login