മുന്‍കൂട്ടി വിധി പ്രസ്താവിക്കുന്ന സ്വഭാവം തനിക്കില്ല: പാപ്പ

മുന്‍കൂട്ടി വിധി പ്രസ്താവിക്കുന്ന സ്വഭാവം തനിക്കില്ല: പാപ്പ

വത്തിക്കാൻ: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചു മുൻകൂട്ടി വിധി പ്രസ്താവിക്കാനില്ലെന്ന്  ഫ്രാന്‍സിസ് മാർപാപ്പ. ഒരാൾക്കു പറയാനുള്ളതു കേൾക്കുന്നതിനു മുന്പ് അയാളെക്കുറിച്ചു വിധി പ്രസ്താവിക്കുന്ന സ്വഭാവം തനിക്കില്ല. പാപ്പ വ്യക്തമാക്കി.  

ഫാത്തിമയിൽനിന്ന് റോമിലേക്കുള്ള മടക്കയാത്രയിൽ വിമാനത്തിൽ പത്രലേഖകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മാർപാപ്പ. ഈ മാസം ഇരുപത്തിനാലിനാണ് ലോകം കാത്തിരിക്കുന്ന ട്രംപ്- പാപ്പ കണ്ടുമുട്ടല്‍.

ഫാത്തിമാപ്രത്യക്ഷീകരണത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു പാപ്പ പോര്‍ച്ചുഗല്ലില്‍ എത്തിയത്.

You must be logged in to post a comment Login