വിജയകരമായ അപ്പസ്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി പാപ്പ മടങ്ങി

വിജയകരമായ അപ്പസ്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി പാപ്പ മടങ്ങി

ധാക്ക:  ഫ്രാ​ൻ​സി​സ് പാ​പ്പാ ത​ന്‍റെ മൂ​ന്നു ദി​വ​സ​ത്തെ അ​പ്പ​സ്തോ​ലി​ക സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി  ബംഗ്ലാദേശില്‍ നിന്ന് വത്തിക്കാനിലേക്ക് മ​ട​ങ്ങി​.  സ​ർ​ക്കാ​രും ധാ​ക്ക ആ​ർ​ച്ച്ബി​ഷ​പും ക​ർ​ദി​നാ​ളു​മാ​യ ഡോ. ​പാ​ട്രി​ക് ഡി. ​റൊ​സാ​രി​യോ​യും വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി​യാ​യ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ജോ​ർ​ജ് കോ​ച്ചേ​രി​യും രാ​ജ്യ​ത്തെ മു​ഴു​വ​ൻ മെ​ത്രാ​ന്മാ​രും ചേ​ർ​ന്നു പ്രൗ​ഢോ​ജ്വ​ല യാ​ത്ര​യ​യ​പ്പാ​ണു ന​ൽ​കി​. ബം​ഗ്ലാ​ദേ​ശി​ന്‍റെ ദേ​ശീയ വി​മാ​നക്ക​ന്പ​നി​യാ​യ ബി​മാ​ൻ വി​മാ​ന​ത്തി​ലാ​ണ് പാ​പ്പാ​യും സം​ഘ​വും റോ​മി​ലേ​ക്കു മ​ട​ങ്ങി​യ​ത്.ബം​ഗ്ലാ​ദേ​ശ് സ​ന്ദ​ർ​ശി​ച്ച മൂ​ന്നാ​മ​ത്തെ മാ​ർ​പാ​പ്പ​യാ​ണ് ഫ്രാന്‍സിസ്.

മ്യാന്‍മറില്‍ നിന്നാണ് പാപ്പ ബംഗ്ലാദേശിലേക്ക് എത്തിയത്.26 ന് രാ​ത്രി 9.45ന് ​റോ​മി​ലെ ചം​പീ​നോ വി​മാ​ന​ത്താ​വ​ള​ത്തി​ൽനി​ന്ന് അ​ലി​റ്റാ​ലി​യ​യു​ടെ പ്ര​ത്യേ​ക ചാ​ർ​ട്ട​ർ വി​മാ​ന​ത്തി​ലാണ് പാപ്പ ഏഷ്യന്‍ രാജ്യങ്ങളുടെ സന്ദര്‍ശനത്തിനായി പുറപ്പെട്ടത്. മാര്‍പാപ്പയുടെ സന്ദര്‍ശനം വിജയപ്രദമായിരുന്നുവെന്നാണ് പൊതുവെ നിരീക്ഷിക്കപ്പെടുന്നത്.

You must be logged in to post a comment Login