മാര്‍പാപ്പയുടെ ബര്‍മ്മ, ബംഗ്ലാദേശ് സന്ദര്‍ശനം നവംബറില്‍ ഉണ്ടായേക്കും

മാര്‍പാപ്പയുടെ ബര്‍മ്മ, ബംഗ്ലാദേശ് സന്ദര്‍ശനം നവംബറില്‍ ഉണ്ടായേക്കും

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ 2017 നവംബറില്‍ ബര്‍മ്മ( മ്യാന്‍മര്‍)യും ബംഗ്ലാദേശും സന്ദര്‍ശിച്ചേക്കുമെന്ന് സൂചന. എന്നാല്‍ ഈ വാര്‍ത്ത ശരിയാണെന്നോ അല്ലെന്നോ വത്തിക്കാന്‍ വ്യക്തമാക്കിയിട്ടില്ല.

യൂകാന്‍ റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ച് നവംബര്‍ 27 ന് പാപ്പ ബര്‍മ്മയില്‍ പര്യടനം ആരംഭിക്കും. മൂന്നു ദിവസത്തെ പര്യടനമാണ് ക്രമീകരിച്ചിരിക്കുന്നത്. 30 ന് ബംഗ്ലാദേശില്‍ എത്തും. 31 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു മാര്‍പാപ്പ ബംഗ്ലാദേശില്‍ എത്തിച്ചേരുന്നത്. ഇതിന് മുമ്പ് 1986 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഇവിടെയെത്തിയിട്ടുള്ളത്.

രാജ്യത്തെ പ്രധാന മതവും ഭൂരിപക്ഷവും ഇസ്ലാം മതമാണ്. 90 ശതമാനമാണ് ഇവര്‍. ബാക്കിയുള്ള പത്ത് ശതമാനത്തില്‍ 8% ഹിന്ദുക്കളും രണ്ട് ശതമാനം ഇതര മതവിഭാഗങ്ങളുമാണ്. ക്രൈസ്തവര്‍ ഇതില്‍ ഒരു ശതമാനം മാത്രമാണ്. അതില്‍ പാതി കത്തോലിക്കരാണ്.

2016 നവംബര്‍ 19 ന് ബംഗ്ലാദേശിന് ആദ്യത്തെ കര്‍ദിനാളിനെ നല്കി ഫ്രാന്‍സിസ് മാര്‍പാപ്പ ചരിത്രം രചിച്ചിരുന്നു. വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ സഹവര്‍ത്തിത്വത്തോടും സഹിഷ്ണുതയോടും കൂടി കഴിയുന്ന രാജ്യമാണ് ബംഗ്ലാദേശ് എന്ന് പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഇന്റര്‍ റിലീജിയസ് പ്രസിഡന്റ് കര്‍ദിനാള്‍ തൗറാന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

You must be logged in to post a comment Login