പാപ്പയും വാട്ട്‌സാപ്പും: പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്

പാപ്പയും വാട്ട്‌സാപ്പും: പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ വാട്ട്‌സാപ്പ് ഉപയോഗിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് വക്താവ് ഗ്രേഗ് ബൂര്‍ക്ക്. വാട്ട്‌സാപ്പിലൂടെ പാപ്പാ സന്ദേശങ്ങളും ആശംസകളും ബ്ലെസിംങ്‌സും അയ്ക്കുന്നു എന്ന് പ്രചരിപ്പിക്കപ്പെടുന്നത് തെറ്റായ വാര്‍ത്തയാണെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് കമ്പ്യൂട്ടര്‍ പോലും നേരെ ചൊവ്വേ ഉപയോഗിക്കാന്‍ അറിയില്ലെന്ന് പറഞ്ഞിട്ടുള്ള വ്യക്തിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്‌കോളാസ് ഒക്യുറന്റീസ് 2015 ല്‍ സ്‌പോണ്‍സര്‍ ചെയ്ത ഗൂഗിള്‍ ഹാങൗട്ട് പ്രോഗ്രാമില്‍ പങ്കെടുത്ത ഒരുകൊച്ചുപെണ്‍കുട്ടിയുടെ ചോദ്യത്തിന് ഉത്തരമായിട്ടാണ് പാപ്പ അത് പറഞ്ഞത്.

ഫോട്ടോയെടുക്കാനും അത് കമ്പ്യൂട്ടറില്‍ അപ് ലോഡു ചെയ്യാനും ഇഷ്ടമുള്ള ആളാണോ എന്ന ചോദ്യത്തിനായിരുന്നു അന്ന് പാപ്പ മറുപടി പറഞ്ഞത്. മിഷനുകളുടെ ഉപയോഗകാര്യത്തില്‍ ഞാനൊരു ദുരന്തമാണ്. കമ്പ്യൂട്ടര്‍ എങ്ങനെയാണ് വര്‍ക്ക് ചെയ്യുന്നത് എന്നുപോലും എനിക്കറിയില്ല..എന്തൊരു നാണക്കേട്..എന്നായിരുന്നു അന്ന് പാപ്പയുടെ പ്രതികരണം.

You must be logged in to post a comment Login