ചിലി പര്യടനത്തില്‍ മാര്‍പാപ്പ പഴയ പോപ്പ്‌മൊബൈല്‍ വീണ്ടും ഉപയോഗിക്കും

ചിലി പര്യടനത്തില്‍ മാര്‍പാപ്പ പഴയ പോപ്പ്‌മൊബൈല്‍ വീണ്ടും ഉപയോഗിക്കും

സാന്റിയാഗോ: മുന്‍ പേപ്പല്‍ യാത്രകളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഉപയോഗിച്ച പോപ്പ് മൊബൈല്‍ തന്നെയായിരിക്കും ചിലി പര്യടനത്തിലും അദ്ദേഹം ഉപയോഗിക്കുക എന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ വത്തിക്കാനുമായി എഗ്രിമെന്റ് ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞുവെന്ന് പാപ്പയുടെ ചിലി പര്യടനത്തിന്റെ പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാവേര്‍ പെരേള്‍ട്ട പറഞ്ഞു.

പല ബിസിനസ് പ്രൊപ്പോസല്‍സും തങ്ങള്‍ക്ക് പോപ്പ്‌മൊബൈലിലിന്റെ പേരില്‍ വന്നിട്ടുണ്ടെങ്കിലും വത്തിക്കാനുമായി ആലോചിച്ചപ്പോള്‍ പഴയ വാഹനം തന്നെ ഉപയോഗിക്കാനാണ് തീരുമാനമായിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ, വാഷിംങ്ടണ്‍, മെക്‌സിക്കോ പര്യടനത്തില്‍ ഉപയോഗിച്ച വാഹനമായിരിക്കും ചിലിയിലും ഉപയോഗിക്കുന്നത്.

You must be logged in to post a comment Login