ഞങ്ങള്‍ക്ക് ഉത്തരം കിട്ടണം, അയ്യായിരം സ്ത്രീകള്‍ ഒപ്പിട്ട കത്ത് പാപ്പായ്ക്ക്

ഞങ്ങള്‍ക്ക് ഉത്തരം കിട്ടണം, അയ്യായിരം സ്ത്രീകള്‍ ഒപ്പിട്ട കത്ത് പാപ്പായ്ക്ക്

വത്തിക്കാന്‍: അയ്യായിരത്തോളം സ്ത്രീകള്‍ ഒപ്പിട്ട കത്ത് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക്. മുന്‍ അമേരിക്കന്‍ ആര്‍ച്ച് ബിഷപ് കാര്‍ലോ മരിയ വിഗാനോയുടെ കത്തിലെ ചില പരാമര്‍ശങ്ങള്‍ക്കുളള മറുപടി തങ്ങള്‍ക്ക് നല്കണമെന്നാണ് കത്തിലെ ആ വശ്യം. സഭയില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനത്തെക്കുറിച്ച് പാപ്പായുടെ ഉദ്ധരണികളെ കടമെടുത്തുകൊണ്ടുള്ളതാണ് കത്തിലെ ചില ഭാഗം. മുന്‍ കര്‍ദിനാള്‍ തിയോഡോര്‍ മക്കാരിക്കിന് എതിരെയുള്ള ലൈംഗികപീഡനക്കേസ് ഫ്രാന്‍സിസ് മാര്‍പാപ്പയും വത്തിക്കാനിലെ മറ്റ് ഉന്നതാധികാരികളും ചേര്‍ന്ന് മൂടിവയ്ക്കുന്നു എന്നായിരുന്നു ആര്‍ച്ച് ബിഷപ് വിഗാനോയുടെ ആരോപണം. ഭാര്യമാര്‍, അമ്മമാര്‍,ഏകസ്ഥര്‍, സന്യസ്തര്‍ എന്നിവരെല്ലാം കത്തില്‍ ഒപ്പിട്ടിട്ടുണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനം ഒഴിയണമെന്നാണ് ആര്‍ച്ച് ബിഷപ് വിഗനോ പറയുന്നത്. മുമ്പും പാപ്പയ്‌ക്കെതിരെ വിമര്‍ശനശരം അയച്ചിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം.

You must be logged in to post a comment Login