മാര്‍പാപ്പയുടെ ഈജിപ്ത് സന്ദര്‍ശനം ചരിത്രമായെന്ന് കത്തോലിക്കര്‍

മാര്‍പാപ്പയുടെ ഈജിപ്ത് സന്ദര്‍ശനം ചരിത്രമായെന്ന് കത്തോലിക്കര്‍

കെയ്‌റോ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 72 മണിക്കൂര്‍ ഈജിപ്ത് പര്യടനം ചരിത്രമായെന്ന് രാജ്യത്തെ കത്തോലിക്കര്‍ നിരീക്ഷിക്കുന്നു.

പാപ്പയുടെ ഈജിപ്ത് സന്ദര്‍ശനം വലിയ അനുഗ്രഹപ്രദമായി, മുസ്ലീങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും. ഈജിപ്തിലെ ജനങ്ങള്‍ക്കുള്ള ധാര്‍മ്മികപിന്തുണ നല്കലായി കൂടി അവരതിനെ കാണുന്നു. പ്രത്യേകിച്ച് ഓശാനഞായറാഴ്ചയിലെ ഭീകരാക്രമണത്തിന് ശേഷം. അദ്ദേഹം നല്കിയത് സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയുമായ സന്ദേശമാണ്. ഈജിപ്ഷ്യന്‍ ബിഷപസ് കോണ്‍ഫ്രന്‍സിന്റെ വക്താവ് ഫാ. റാഫിക് ഗ്രെയ്‌ച്ചെ പറഞ്ഞു.

ഈജിപ്തിലെ കത്തോലിക്കരെ പാപ്പയുടെ സന്ദര്‍ശനം ഏറെ സന്തുഷ്ടരാക്കിയെന്ന് ഈശോസഭാ വൈദികന്‍ സാമിര്‍ ഖാലില്‍ സാമര്‍ പറഞ്ഞു. എക്യുമെനിക്കലായ സഖ്യം കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയും കത്തോലിക്കരും തമ്മില്‍ ഉടലെടുത്തത് ചരിത്രപരമായ പുരോഗമനമാണെന്നും അദ്ദേഹംപറഞ്ഞു. പൊതു മാമ്മോദീസാ എന്ന പ്രഖ്യാപനത്തില്‍ പാപ്പയും കോപ്റ്റിക് ഓര്‍ത്തഡോക്‌സ് പോപ്പ് തവദ്രോസ് രണ്ടാമനും ഒപ്പുവച്ചിരുന്നു. ഇത് വലിയൊരു മുന്നേറ്റമാണ്. കാരണം ഈജിപ്തില്‍ കത്തോലിക്കരും ഓര്‍ത്തഡോക്‌സുകാരും തമ്മിലുള്ള വിവാഹം സാര്‍വത്രികമാണ്. ഐക്യത്തിലേക്കുള്ള യാത്രയില്‍ മഹത്തായ കാര്യമാണ് ഒരുമിച്ചുള്ള സമ്മതപത്രമെന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ ഈജിപ്ത് പ്രസിഡന്റും പാപ്പയും തമ്മില്‍ പരസ്പരസാധാരണ ഉണ്ടായത് രാജ്യത്തെ ക്രൈസ്തവര്‍ക്ക്ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

You must be logged in to post a comment Login