സമാധാനത്തിന് നീതി ആവശ്യം; മനുഷ്യാവകാശങ്ങളെ ആദരിക്കുക: മാര്‍പാപ്പ

സമാധാനത്തിന് നീതി ആവശ്യം; മനുഷ്യാവകാശങ്ങളെ ആദരിക്കുക: മാര്‍പാപ്പ

യാങ്കോണ്‍: മതമോ വംശമോ നോക്കാതെ സമാധാനത്തിന് വേണ്ടി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ ലോകനേതാക്കളോടായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. ബര്‍മ്മയില്‍ നടത്തിയ പ്രസംഗത്തിലാണ് പാപ്പ ഇക്കാര്യം ആവശ്യപ്പെട്ടത്.

സംഘര്‍ഷങ്ങള്‍ ഒഴിവാക്കുക, സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുക, നീതിയെ പ്രോത്സാഹിപ്പിക്കുക.. എല്ലാ പൗരന്മാരുടെയും അവകാശങ്ങളെ ആദരിക്കുക.. ബര്‍മ്മയിലെ അധികാരികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തില്‍ പാപ്പ പറഞ്ഞു.

ബര്‍മ്മ-ബംഗ്ലാദേശ് സന്ദര്‍ശനപരിപാടിയിലെ ആദ്യ ദിവം ബര്‍മ്മയുടെ തലസ്ഥാനമായ യാങ്കോണില്‍ നടത്തിയ പ്രസംഗത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ബര്‍മ്മയുടെ ഭാവി സമാധാനത്തിലാണ് അധിഷ്ഠിതമായിരിക്കുന്നത്. ഈ സമാധാനം സാധ്യമാകണമെങ്കില്‍ സമൂഹത്തിലെ ഓരോ വ്യക്തിയുടെയും മാന്യതയും ആദരവും അവകാശവും ഉറപ്പുവരുത്തണം. പാപ്പ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login