മെത്രാന്‍സംഘം കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്കി, പക്ഷേ കേന്ദ്രം മാര്‍പാപ്പയെ ക്ഷണിച്ചില്ല : കര്‍ദിനാള്‍ ക്ലീമിസ് ബാവ

മെത്രാന്‍സംഘം കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്കി, പക്ഷേ കേന്ദ്രം മാര്‍പാപ്പയെ ക്ഷണിച്ചില്ല : കര്‍ദിനാള്‍ ക്ലീമിസ് ബാവ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫ്രാൻസിസ് മാ​​​ർ​​​പാ​​​പ്പ ഇ​​​ന്ത്യ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ച്ച​​​തി​​​നാ​​​ൽ താ​​​ൻ ഉ​​​ൾ​​​പ്പെ​​​ട്ട ഭാ​​​ര​​​ത​ മെ​​​ത്രാ​​​ൻ​​​സം​​​ഘം കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന് ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നുവെന്നും എ​​​ന്നാ​​​ൽ, കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ മാ​​​ർ​​​പാ​​​പ്പ​​​യെ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു ക്ഷ​​​ണി​​​ച്ചി​​​ല്ലെ​​​ന്നും സി​​​ബി​​​സി​​​ഐ അ​​​ധ്യ​​​ക്ഷ​​​നും മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ .നാ​​​ലാ​​​ഞ്ചി​​​റ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് കോ​​​ള​​​ജ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ കെ​​​സി​​​വൈ​​​എം റൂ​​​ബി ജൂ​​​ബി​​​ലി​​​യു​​​ടെ​​​യും യൂ​​​ത്ത് അ​​​സം​​​ബ്ലി​​​യു​​​ടെ​​​യും ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ക​​​ർ​​​ദി​​​നാ​​​ൾ.

സാ​​​യു​​​ധവി​​​പ്ല​​​വ​​​ങ്ങ​​​ൾ ക​​​ണ്ടു മ​​​ന​​​സു​​​മ​​​ടു​​​ത്ത​​​വ​​​ർ പ​​​ഠി​​​പ്പി​​​ക്കു​​​ന്ന പാ​​​ഠം ഓ​​​ർ​​​ക്ക​​​ണം. മ​​​ത​​​വി​​​ദ്വേ​​​ഷം വ​​​ള​​​ർ​​​ത്തി അ​​​ധി​​​കാ​​​രം പി​​​ടി​​​ക്കു​​​ന്ന​​​തി​​​നു പ​​​രി​​​മി​​​തി​​​ക​​​ളു​​​ണ്ട്. യേ​​​ശു​​​വി​​​ൽ വി​​​ശ്വ​​​സി​​​ച്ച സ​​​മൂ​​​ഹം എ​​​ന്നും ന്യൂ​​​ന​​​പ​​​ക്ഷ​​​മാ​​​യി​​​രു​​​ന്ന​​​താ​​​യും ക​​​ർ​​​ദി​​​നാ​​​ൾ പ​​​റ​​​ഞ്ഞു.

കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ദീ​​​പ് മാ​​​ത്യു ന​​​ല്ലി​​​ല അ​​​ധ്യ​​​ക്ഷ​​​ത ​​വ​​​ഹി​​​ച്ചു. നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര ബി​​​ഷ​​​പ് ഡോ.​​വി​​​ൻ​​​സ​​​ന്‍റ് സാ​​​മു​​​വ​​​ൽ, കെ.​​​എ​​​സ്. ശ​​​ബ​​​രീ​​​നാ​​​ഥ​​​ൻ എം​​​എ​​​ൽ​​​എ, ബ​​​ഥ​​​നി ന​​​വ​​​ജീ​​​വ​​​ൻ പ്രോ​​​വി​​​ൻ​​​സ് പ്രൊ​​​വി​​​ൻ​​​ഷ്യാ​​​ൾ സു​​​പ്പീ​​​രി​​​യ​​​ർ ഫാ. ​​​ഗീ​​​വ​​​ർ​​​ഗീ​​​സ് കു​​​റ്റി​​​യി​​​ൽ, കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ സി​​​സ്റ്റ​​​ർ സു​​​മം എ​​​സ്ഡി, കെ​​​സി​​​വൈ​​​എം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​വ​​​ർ​​​ഗീ​​​സ് കി​​​ഴ​​​ക്കേ​​​ക്ക​​​ര, കെ​​​സി​​​വൈ​​​എം മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഷി​​​ജോ മാ​​​ത്യു, ഐ​​​സി​​​വൈ​​​എം പ്ര​​​സി​​​ഡ​​​ന്‍റ് സി​​​ജോ അ​​​ന്പാ​​​ട്ട്, മി​​​ജാ​​​ർ​​​ക് ഭാ​​​ര​​​വാ​​​ഹി സ്മി​​​ത ഷി​​​ബി​​​ൻ, കെ​​​സി​​​വൈ​​​എം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് പി. ​​​കി​​​ഷോ​​​ർ, കെ​​​സി​​​വൈ​​​എം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ബി​​​ൻ ചെ​​​ന്പ​​​ക്ക​​​ര, കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി രേ​​​ഷ്മ കു​​​ര്യാ​​​ക്കോ​​​സ്, സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ജി​​​ഫി​​​ൻ​​​സാം, ട്ര​​​ഷ​​​റ​​​ർ പി.​​​കെ. ബി​​​നോ​​​യ്, മി​​​ജാ​​​ർ​​​ക് കേ​​​ര​​​ള കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ സി​​​റി​​​യ​​​ക് ചാ​​​ഴി​​​കാ​​​ട​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

You must be logged in to post a comment Login