വത്തിക്കാനിലെ ഉന്നതപദവികളിലേക്ക് രണ്ടു വനിതകള്‍

വത്തിക്കാനിലെ ഉന്നതപദവികളിലേക്ക് രണ്ടു വനിതകള്‍

വത്തിക്കാന്‍: ബയോ എത്തിക്‌സിലും കാനന്‍ ലോയിലും പ്രാവീണ്യമുള്ള രണ്ട് അല്മായ വനിതകളെ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലെ ഉന്നതപദവികളിലേക്ക് നിയമിച്ചു. ലെയ്റ്റി, ഫാമിലി ആന്റ് ലൈഫ് ഓഫീസുകളിലേക്കാണ് ആദ്യമായി അണ്ടര്‍ സെക്രട്ടറിമാരായി രണ്ട് വനിതകളെ പാപ്പ നിയമിച്ചത്.ഡോ. ഗബ്രിയേല ഗാംബിനോയും ഡോ ലിന്‍ഡ ഗിസോണിയുമാണ് പ്രസ്തുത പദവികളിലേക്ക് നിയമിതരായത്.

മിലാന്‍ സ്വദേശിയായ 49 കാരിയാണ് ഗാംബിനോ. ജോണ്‍ പോള്‍ രണ്ടാമന്‍ തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാര്യേജ് ആന്റ് ഫാമിലി സയന്‍സില്‍ പ്രഫസറാണ്. അഞ്ചുകുട്ടികളുടെ മാതാവുമാണ്.

ഡോ,ലിന്‍ഡ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ കാനന്‍ലോ പ്രഫസറും റോമാ യൂണിവേഴ്‌സിറ്റിയില്‍ ലോ പ്രഫസറുമാണ്. രണ്ടു പെണ്‍കുട്ടികളുടെ അമ്മയാണ്.

You must be logged in to post a comment Login