മാര്‍പാപ്പയുടെ ചിലി – പെറു യാത്രയുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു

മാര്‍പാപ്പയുടെ ചിലി – പെറു യാത്രയുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിലി- പെറു അപ്പസ്‌തോലിക സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. 15 മുതല്‍ 18 വരെ ചിലിയിലും 18 മുതല്‍ 21 വരെ പെറുവിലുമാണ് പാപ്പ സന്ദര്‍ശനം നടത്തുന്നത്.

15 ന് വത്തിക്കാനിലെ പ്രാദേശികസമയം രാവിലെ എട്ടു മണിക്ക് റോമിലെ രാജ്യാന്തരവിമാനത്താവളത്തില്‍ നിന്ന് പാപ്പ പുറപ്പെടും. ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ച, ജയില്‍സന്ദര്‍ശനം, വൈദികസന്യസ്തസംഗമം, മെത്രാന്മാരുമായുള്ള കണ്ടുമുട്ടല്‍ എന്നിവയെല്ലാം സന്ദര്‍ശനങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്.

ജനുവരി 22 തിങ്കളാഴ്ചയാണ് പാപ്പതിരികെ വത്തിക്കാനിലെത്തുന്നത്.

You must be logged in to post a comment Login