ചിലിയിലെ സഭ മൂടിവച്ച ലൈംഗിക പീഡനത്തിലെ ഇരയുടെ എട്ടുപേജുവരുന്ന കത്ത് മാര്‍പാപ്പയുടെ കയ്യില്‍

ചിലിയിലെ സഭ മൂടിവച്ച ലൈംഗിക പീഡനത്തിലെ ഇരയുടെ എട്ടുപേജുവരുന്ന കത്ത് മാര്‍പാപ്പയുടെ കയ്യില്‍

വത്തിക്കാന്‍: 2015 ല്‍ നടന്ന ലൈംഗികപീഡനത്തിലെ ഇരയുടെ കത്ത് ഫ്രാന്‍സിസ് മാര്‍പാപ്പക്ക് ലഭിച്ചു. വൈദികനും ചിലിയിലെ സഭാധികാരികളും കൂടി മൂടിവയ്ക്കാന്‍ ശ്രമിച്ച ലൈംഗികപീഡനത്തിലെ ഇര എഴുതിയ കത്ത് എട്ടു പേജോളം വരുമെന്നാണ് ദ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഫാ. ഫെര്‍നാന്‍ഡോയാണ് പ്രതി സ്ഥാനത്ത്്. ലൈംഗികപീഡനങ്ങള്‍ മൂടിവയ്ക്കുന്നതിനെതിരെ കടുത്ത നിലപാടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ എടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം നടന്ന പാപ്പയുടെ സൗത്ത് അമേരിക്കന്‍ പര്യടനത്തില്‍് ചിലിയിലെ ബിഷപ് ജുവാന്‍ ബാരോസിനെതിരെ ശക്തമായ എതിര്‍പ്പ് വിശ്വാസികള്‍ പ്രകടമാക്കിയിരുന്നു. എന്നാല്‍ ഫാ. ഫെര്‍നാന്‍ഡോയ്‌ക്കെതിരെയുള്ളത് വെറും അപവാദമാണെന്നായിരുന്നു പാപ്പയുടെ പ്രതികരണവും. ഒരു ഇരയും മുന്നോട്ടുവന്നില്ല എന്നും പാപ്പവ്യക്തമാക്കിയിരുന്നു.

ഈ ഒരു സാഹചര്യത്തിലാണ് ഇരയുടെ കത്ത് പാപ്പയ്ക്ക് ലഭിച്ചിരിക്കുന്നത്.

You must be logged in to post a comment Login