അന്ധനായ പട്ടാളക്കാരന് മാര്‍പാപ്പ കത്തയച്ചു

അന്ധനായ പട്ടാളക്കാരന് മാര്‍പാപ്പ കത്തയച്ചു

വത്തിക്കാന്‍: ആഭ്യന്തരയുദ്ധത്തില്‍ കാഴ്ചശക്തി നഷ്ടപ്പെട്ട കൊളംബിയായിലെ പട്ടാളക്കാരന് സ്വന്തം കൈപ്പടയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കത്തയച്ചു.  ഇപ്പോള്‍ പട്ടാളത്തില്‍ നിന്ന് പിരിഞ്ഞ് വിശ്രമജീവിതം നയിക്കുകയാണ് ഇദ്ദേഹം. നവംബര്‍ 9 നാണ് പാപ്പായുടെ കത്ത് ഇദ്ദേഹത്തിന് കിട്ടിയത്.

കൊളംബിയായ്ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളെ പാപ്പാ കത്തില്‍ പ്രശംസിച്ചു. സെപ്തംബറില്‍ നടന്ന കൊളംബിയ പര്യടനത്തിലാണ് പാപ്പ പട്ടാളക്കാരനായ എഡ്വിന്‍ റെസ്‌ട്രെപോയെ കണ്ടത്.യുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാരെയും പോലീസ് ഓഫീസര്‍മാരെയും പാപ്പ ആ സന്ദര്‍ശനത്തില്‍ കണ്ടിരുന്നു. അക്കൂട്ടത്തിലൊരാളായിരുന്നു എഡ്വിനും. അന്ന് ഒരു മിനിറ്റ് നേരം ഇവര്‍ സംസാരിച്ചു. അദ്ദേഹം എനിക്ക് കൊന്ത സമ്മാനിച്ചു. എഡ്വിന്‍ അനുസ്മരിച്ചു.

പക്ഷേ ഇങ്ങനെയൊരു സമ്മാനം താന്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല. എന്റെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത അനുഭവമാണിത്. അദ്ദേഹം പറഞ്ഞു.

 

You must be logged in to post a comment Login