ആത്മരതിയുടെ കണ്ണാടികള്‍ ഉടയ്ക്കുക, മറ്റുള്ളവരെ നോക്കുക: മാര്‍പാപ്പ

ആത്മരതിയുടെ കണ്ണാടികള്‍ ഉടയ്ക്കുക, മറ്റുള്ളവരെ നോക്കുക: മാര്‍പാപ്പ

വത്തിക്കാന്‍: ആധുനിക തലമുറയുടെ പ്രത്യേകതയായ ആത്മരതിയില്‍ നിന്ന് പുറത്തുകടക്കാനും മറ്റുള്ളവരെ നോക്കാനും ഫ്രാന്‍സിസ് മാര്‍പാപ്പ യുവജനങ്ങളോട് ആഹ്വാനം ചെയ്തു. ആത്മരതിയെ ഒരു അസുഖമായിട്ടാണ് പാപ്പ വിശേഷിപ്പിച്ചത്.

സ്വയം കേന്ദ്രപ്രധാനമാകുന്ന വിചാരങ്ങളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും പുറത്തുകടന്നിട്ട് മറ്റുള്ളവരെ സഹായിക്കുന്നതിനും അവരെ ആരോഗ്യപരമായി സഹായിക്കുന്നതിനും കഴിയത്തക്കവിധത്തിലുള്ള മനോഭാവത്തിലേക്ക് ശ്രദ്ധ തിരിക്കുക. അവനവനിലേക്ക് തന്നെ നോക്കുന്ന ഒരു സംസ്‌കാരം ഇന്ന് കൂടുതലായികൊണ്ടിരിക്കുകയാണ്. മറ്റുള്ളവരെ അവഗണിക്കുകയും തന്നെക്കുറിച്ച് മാത്രം ചിന്തിക്കുകയും ചെയ്യുക. ആത്മരതി നമുക്ക് പ്രദാനം ചെയ്യുന്നത് വിഷാദമാണ്. മറ്റുള്ളവരെക്കാള്‍ സൗന്ദര്യമുളളവരാകാനും മെച്ചപ്പെടാനും നാം ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ സംഭവിക്കുന്നതാണിത്. ഇത് കണ്ണാടിയുടെ രോഗമാണ്. അതുകൊണ്ട് തന്നെ മാത്രം കാണുന്ന ഇത്തരം കണ്ണാടികള്‍ ഉടച്ചുകളയുക. എന്നിട്ട് മറ്റുള്ളവരെ നോക്കുക.

പോള്‍ ആറാമന്‍ ഹാളില്‍ കാത്തലിക് ശാലോം കമ്മ്യൂണിറ്റി അംഗങ്ങളായ സ്‌പെയ്ന്‍കാരോട് സംസാരിക്കുകയായിരുന്നു പാപ്പ.

You must be logged in to post a comment Login