ബെനഡിക്ട് പതിനാറാമന്റെ പ്രബോധനങ്ങള്‍ അമൂല്യമായ പാരമ്പര്യത്തിന്റെ ഭാഗം: ഫ്രാന്‍സിസ് മാര്‍പാപ്പ

ബെനഡിക്ട് പതിനാറാമന്റെ പ്രബോധനങ്ങള്‍ അമൂല്യമായ പാരമ്പര്യത്തിന്റെ ഭാഗം: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: ബെനഡിക്ട് പതിനാറാമന്റെ പ്രബോധനങ്ങള്‍ സഭയുടെ അമൂല്യമായ പാരമ്പര്യത്തിന്റെ ഭാഗമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയും പ്രോത്സാഹജനകമായ സാന്നിധ്യവും ഞങ്ങളുടെ പൊതുവായ യാത്രയെ അകമ്പടി സേവിക്കുകയും ചെയ്യുന്നു. പാപ്പ പറഞ്ഞു.

ദൈവശാസ്ത്രത്തിനും സംസ്‌കാരത്തിനും വിലപിടിച്ച സേവനങ്ങള്‍ ചെയ്തവര്‍ക്കായുള്ള കര്‍ദിനാള്‍ റാറ്റ്‌സിംഗര്‍ അവാര്‍ഡ് നല്കുന്നവര്‍ക്കായുള്ള ചടങ്ങില്‍ സംബന്ധിക്കുകയായിരുന്നു അദ്ദേഹം. അവാര്‍ഡ് ജേതാക്കള്‍ തലേന്ന് ബെനഡിക്ട് പതിനാറാമനെ സന്ദര്‍ശിച്ചിരുന്നു.

2017 ലെ അവാര്‍ഡ് ജേതാക്കള്‍ വ്യത്യസ്തമായ ക്രൈസ്തവ പാരമ്പര്യത്തില്‍ നിന്നുളളവരാണ് എന്നത് തന്നെ സന്തോഷപ്പെടുത്തുന്നതായും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ജര്‍മ്മന്‍ ലൂഥറന്‍ തിയോളജിയനായ തിയോദോര്‍ ഡൈറ്റര്‍, ജര്‍മ്മന്‍ കത്തോലിക്കാ തിയോളജിയനായ ഫാ. കാള്‍ ഹെയ്ന്‍സ്, ഓര്‍ത്തഡോക്‌സ് ക്രൈസ്തവനായ അര്‍വോ പാര്‍ട്ട് എന്നിവരാണ് ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാക്കള്‍.

You must be logged in to post a comment Login