മ്യാന്‍മറിലെത്തിയ പാപ്പയ്ക്കുള്ള അംശവടി നിര്‍മ്മിച്ചത് ആരായിരുന്നുവെന്ന് അറിയാമോ?

മ്യാന്‍മറിലെത്തിയ പാപ്പയ്ക്കുള്ള അംശവടി നിര്‍മ്മിച്ചത് ആരായിരുന്നുവെന്ന് അറിയാമോ?

യംഗൂണ്‍: അപ്പസ്‌തോലിക സന്ദര്‍ശനത്തിനെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വിശുദ്ധ കര്‍മ്മങ്ങള്‍ക്ക ഉപയോഗിക്കുന്നതിനുള്ള അംശവടി നിര്‍മ്മിച്ചത് കച്ചിന്‍ സ്‌റ്റേറ്റിലുള്ള അഭയാര്‍ത്ഥികളായ ക്രൈസ്തവരായിരുന്നു. തങ്ങളുടെ രാജ്യത്തിന്റെ സമാധാനത്തിലേക്കുള്ള വഴികളെ പുന:സ്ഥാപിക്കുന്നതിനുള്ള  സമ്മാനം എന്ന നിലയിലായിരുന്നു പാപ്പയ്ക്ക് അവരത് സമ്മാനിച്ചത്.

2011 മുതല്‍ കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആര്‍മിയും മ്യാന്‍മര്‍ ആംഡ് ഫോഴ്‌സസും തമ്മില്‍ ആഭ്യന്തരയുദ്ധം നടന്നുകൊണ്ടിരിക്കുകയാണ്. വിനിമൗ അഭയാര്‍ത്ഥി ക്യാമ്പിലാണ് ഇപ്പോള്‍ കച്ചിന്‍സ് താമസിക്കുന്നത്. 150,000 ആളുകള്‍ നിലവില്‍ അഭയാര്‍ത്ഥികളായി കഴിയുന്നുണ്ട്. അതില്‍ 8,000 പേര്‍ മൈറ്റ്ക്കിയ്‌ന രൂപതയില്‍ കാരിത്താസിന്റെ പിന്തുണയോടെയാണ് ജീവിക്കുന്നത്.

പാപ്പ അര്‍പ്പിച്ച ദിവ്യബലിയില്‍ സംബന്ധിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ദാരിദ്ര്യം തന്നെ പ്രധാന കാരണം കച്ചിന്‍ ഇന്‍ഡിപെന്റന്‍സ് മൂവ്‌മെന്റ് പിറവിയെടുത്തത് 1958 ലാണ്. ക്രൈസ്തവന്യൂനപക്ഷമുള്ള ഈ രാജ്യത്ത് ബുദ്ധമതത്തെ അടിച്ചേല്പിക്കാനുള്ള ശ്രമത്തോടുള്ള പ്രതികരണം എന്ന നിലയിലായിരുന്നു ഇത്. ചൈനയുടെയും ഇന്ത്യയുടെയും ബോര്‍ഡറിലാണ് കച്ചിന്‍ സ്ഥിതി ചെയ്യുന്നത്.

നാല് കത്തോലിക്കാ മെത്രാന്മാരും 70 പുരോഹിതരും 70,000 വിശ്വാസികളും ഉണ്ട്. ബുദ്ധമതവിശ്വാസികള്‍ 57.8 ശതമാനമാണ്.

You must be logged in to post a comment Login