ജീ​​വി​​ത​​ത്തെ നോ​​ക്കി​​ക്കാ​​ണു​​ന്ന രീ​​തി​​ക്ക് മാ​​റ്റ​​മു​​ണ്ടാ​​ക​​ണം:മാര്‍ തോമസ് തറയില്‍

ജീ​​വി​​ത​​ത്തെ നോ​​ക്കി​​ക്കാ​​ണു​​ന്ന രീ​​തി​​ക്ക് മാ​​റ്റ​​മു​​ണ്ടാ​​ക​​ണം:മാര്‍ തോമസ് തറയില്‍

അ​​തി​​ര​​ന്പു​​ഴ: ജീ​​വി​​ത​​ത്തെ നോ​​ക്കി​​ക്കാ​​ണു​​ന്ന രീ​​തി​​ക്ക് മാ​​റ്റ​​മു​​ണ്ടാ​​ക​​ണ​​മെ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ. അ​​തി​​ര​​ന്പു​​ഴ സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ ന​​ട​​ന്നു​​വ​​ന്ന പോ​​പ്പു​​ല​​ർ മി​​ഷ​​ൻ ധ്യാ​​ന​​ത്തി​​ൽ സ​​മാ​​പ​​ന സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ക്രി​​സ്ത്യാ​​നി​​യു​​ടെ ജീ​​വി​​ത​​ത്തി​​ന്‍റെ വ്യ​​ത്യ​​സ്ത​​ത​​യാ​​ണി​​ത്. സ​​ഹോ​​ദ​​ര​​നോ​​ട് കാ​​ണി​​ക്കു​​ന്ന കാ​​രു​​ണ്യ​​ത്തി​​ലാ​​ണ് ആ​​ദ്യ മാ​​റ്റം ഉ​​ണ്ടാ​​കേ​​ണ്ട​​ത്. മ​​റ്റു​​ള്ള​​വ​​രി​​ൽ കു​​റ്റ​​വും കു​​റ​​വു​​ക​​ളു​​മ​​ല്ല, അ​​വ​​രി​​ലെ ന​​ന്മ കാ​​ണാ​​ൻ സാ​​ധി​​ക്ക​​ണം. അ​​പ്പോ​​ൾ അ​​വ​​രോ​​ട് ക​​രു​​ണ കാ​​ണി​​ക്കാ​​നാ​​കും- മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ പ​​റ​​ഞ്ഞു.

വി​​ൻ​​സ​​ൻ​​ഷ്യ​​ൻ വൈ​​ദി​​ക​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​റു ദി​​വ​​സ​​മാ​​യി ന​​ട​​ന്ന ധ്യാ​​ന​​മാ​​ണ് ഇ​​ന്ന​​ലെ സ​​മാ​​പി​​ച്ച​​ത്. ഇ​​ട​​വ​​ക​​യു​​ടെ പ​​ത്തു കേ​​ന്ദ്ര​​ങ്ങ​​ളി​​ലാ​​യി ന​​ട​​ന്ന ധ്യാ​​ന​​ത്തി​​ന്‍റെ സ​​മാ​​പ​​ന ദി​​വ​​സ​​മാ​​യ ഇ​​ന്ന​​ലെ പ​​ത്തു കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ​​നി​​ന്നും ഇ​​ട​​വ​​ക ദേ​​വാ​​ല​​യ​​ത്തി​​ലേ​​ക്ക് പ​​രി​​ഹാ​​ര പ്ര​​ദ​​ക്ഷി​​ണം ന​​ട​​ന്നു. തു​​ട​​ർ​​ന്ന് പ​​ള്ളി മൈ​​താ​​ന​​ത്ത് പ്ര​​ത്യേ​​കം ത​​യ്യാ​​റാ​​ക്കി​​യ വേ​​ദി​​യി​​ലാ​​യി​​രു​​ന്നു സ​​മാ​​പ​​ന ച​​ട​​ങ്ങു​​ക​​ൾ.

വി​​ൻ​​സ​​ൻ​​ഷ്യ​​ൻ സ​​ഭ​​യു​​ടെ സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ ഫാ.​​സെ​​ബാ​​സ്റ്റ്യ​​ൻ തു​​ണ്ട​​ത്തി​​ക്കു​​ന്നേ​​ൽ, വി​​കാ​​രി ഫാ.​​സി​​റി​​യ​​ക്ക് കോ​​ട്ട​​യി​​ൽ, ഫാ.​​സോ​​നു ക​​ള​​ത്തൂ​​ർ വി ​​സി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. പ​​രി​​ശു​​ദ്ധാ​​ത്മാ​​ഭി​​ഷേ​​ക ആ​​രാ​​ധ​​ന​​യോ​​ടും വി​​ശു​​ദ്ധ കു​​രി​​ശി​​ന്‍റെ തി​​രു​​ശേ​​ഷി​​പ്പി​​ന്‍റെ ആ​​ശീ​​ർ​​വാ​​ദ​​ത്തോ​​ടെ​​യു​​മാ​​ണ് ധ്യാ​​നം സ​​മാ​​പി​​ച്ച​​ത്.

You must be logged in to post a comment Login