ഭൂതബാധയും പോണോഗ്രഫിയും തമ്മില്‍ ബന്ധമുണ്ടോ?

ഭൂതബാധയും പോണോഗ്രഫിയും തമ്മില്‍ ബന്ധമുണ്ടോ?

വത്തിക്കാന്‍: അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതും സാത്താന്‍ ബാധയും തമ്മില്‍ ബന്ധമുണ്ടോ? റോമില്‍ നടക്കുന്ന വാര്‍ഷിക ഭൂതോച്ചാടന കോഴ്‌സ് തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കുന്ന വിഷയമാണിത്.

പോണോഗ്രഫി ഉപയോഗം സാത്താനിക പ്രവര്‍ത്തനങ്ങള്‍ക്ക് സ്വാധീനം വരുത്തുന്നുണ്ടോ എന്നതാണ് സമ്മേളനം ചര്‍ച്ച ചെയ്യുന്നത്. ഏപ്രില്‍ 16 മുതല്‍ 21 വരെയാണ് ഭൂതോച്ചാടന കോഴ്‌സ് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധവീക്ഷണകോണില്‍ നിന്ന് ഭൂതോച്ചാടനത്തെ ഇത് വീക്ഷിക്കുന്നുണ്ട്. തിയോളജിക്കല്‍, നരവംശശാസ്ത്രപരം, കാനോനികം, ആരാധനക്രമം, മനശ്ശാസ്ത്രപരം, സാമൂഹ്യപരം, ക്രിമിനല്‍ എന്നിങ്ങനെ പല കോണുകളില്‍ ഈ വിഷയത്തെ സമീപിക്കുന്നു.

മനുഷ്യലൈംഗികത അതില്‍ തന്നെ മൂല്യമുള്ളതാണ്. എന്നാല്‍ അതിനെ മോശമായ രീതിയില്‍ ഉപയോഗിക്കുമ്പോള്‍ അത് നിങ്ങളെയും മറ്റുള്ളവരെയും ദോഷകരമായി ബാധിക്കുന്നു. കുട്ടികളും അതില്‍ ഉള്‍പ്പെടുന്നു. ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച ഫാ. പെദ്രോ ബാരോജന്‍ പറഞ്ഞു.

You must be logged in to post a comment Login