പോണോഗ്രഫി ഒരാളെ സീരിയല്‍ കില്ലറാക്കിയ വഴികള്‍

പോണോഗ്രഫി ഒരാളെ സീരിയല്‍ കില്ലറാക്കിയ വഴികള്‍

ഫ്‌ളോറിഡ: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സീരിയല്‍ കില്ലേഴ്‌സില്‍ ഒരാളായിരുന്നു ടെഡ് ബുണ്ടി. കുപ്രസിദ്ധ കൊലപാതകി, ബലാത്സംഗവീരന്‍, ശവരതിക്കാരന്‍. അയാളുടെ ജീവിതം ഇന്നും മനശാസ്ത്രജ്ഞരുടെ പ്രിയപ്പെട്ട പഠനവിഷയങ്ങളിലൊന്നാണ്. 30 സ്ത്രീകളെ താന്‍ കൊന്നിട്ടുണ്ടെന്ന് ടെഡ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

വളരെ ആകര്‍ഷകമായ വ്യക്തിത്വവും രൂപവുമായിരുന്നു അയാളുടേത്. അതുകൊണ്ട് ഇരകളെ വളരെ എളുപ്പത്തില്‍ വീഴിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നു. പലപ്പോഴും  കൊച്ചുപെണ്‍കുട്ടികളായിരുന്നു അയാളുടെ വലയില്‍ വീണിരുന്നത്. എന്തുകൊണ്ടാണ് അയാള്‍ ഇത്തരത്തിലുള്ള ഒരു വ്യക്തിയായത്?

പലരും അയാളുടെ അഭിമുഖത്തിന് വേണ്ടി പലവട്ടം ശ്രമിച്ചിട്ടുണ്ട്. അതെല്ലാം തള്ളിക്കളഞ്ഞ അയാള്‍ തന്റെ മരണത്തിന് മുമ്പ് ഫോക്കസ് ഓണ്‍ ദഫാമിലിയുടെ സ്ഥാപകന്‍ ഡോ. ജെയിംസ് ഡോബ്‌സണിന് ഒരു അഭിമുഖം നല്കിയിരുന്നു. താന്‍ എന്തുകൊണ്ട് ഒരു സീരിയല്‍ കില്ലര്‍ ആയി എന്നതിന് ടെഡ് നല്കിയ മറുപടി ഇങ്ങനെയായിരുന്നു.

ഞാന്‍ വളരെ സാധാരണക്കാരനായ ഒരു വ്യക്തിയായിരുന്നു. എനിക്ക് നല്ല സുഹൃത്തുക്കളുമുണ്ടായിരുന്നു. വളരെ സാധാരണമായ ജീവിതമാണ് ഞാന്‍ നയിച്ചിരുന്നതും എന്നാല്‍ അതിനിടയില്‍ മറ്റൊന്നു സംഭവിക്കുന്നുണ്ടായിരുന്നു. ഞാന്‍ പോണോഗ്രഫിക്ക് അടിമയായി. അതാരും അറിഞ്ഞില്ല.

ആദ്യ ആകാംക്ഷയുടെ പേരിലുള്ള ചില അശ്ലീലചിത്രങ്ങള്‍ക്ക് അടിമയായ അയാള്‍ ക്രമേണ കൂടുതല്‍ അക്രമാസക്തമായ പെരുമാറ്റരീതികളിലേക്ക് ആകൃഷ്ടനായി. പതുക്കെ പതുക്കെ അയാള്‍ സീരിയല്‍ കില്ലര്‍ ആയി മാറുകയായിരുന്നു.

പല കൊലപാതകികളുടെയും ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് പോകുമ്പോള്‍ മനസ്സിലാകുന്ന കാര്യവും ഇതുതന്നെയാണ്. പോണോഗ്രഫി ഒരാളുടെ വ്യക്തിത്വത്തെ തന്നെ മാറ്റിമറിക്കുകയും സമൂഹത്തിന് തന്നെ അപകടകാരിയാക്കിതീര്‍ക്കുകയും ചെയ്യുന്നു.

You must be logged in to post a comment Login