ഓഗസ്റ്റ് രണ്ടിന് വിശ്വാസികള്‍ക്ക് തിരുസഭ പൂര്‍ണ്ണ ദണ്ഡവിമോചനം നല്കുന്നു

ഓഗസ്റ്റ് രണ്ടിന് വിശ്വാസികള്‍ക്ക് തിരുസഭ പൂര്‍ണ്ണ ദണ്ഡവിമോചനം നല്കുന്നു
ഓഗസ്റ്റ് രണ്ടാം തീയതി തിരു സഭ ,  വിശ്വാസികൾക്കു പൂർണ ദണ്ഡവിമോചനം നൽകുന്നു.
ചെയ്യേണ്ട കാര്യങ്ങൾ
 ശരിയായ അനുതാപത്തോടെ നല്ല  കുമ്പസാരം കഴിക്കുക ( August 2nd ന് 8 ദിവസം മുൻപോ,  8 ദിവസത്തിനുള്ളിലോ)
 മുഴുവൻ കുർബാനയിൽ പങ്കെടുക്കുക (ഏതെങ്കിലും Franciscan ദേവാലയത്തിലോ  ഇടവക ദേവാലയത്തിലുമോ )
കുർബാന സ്വീകരിക്കുക
വിശ്വാസ പ്രമാണം ചൊല്ലുക
മാർപ്പാപ്പയുടെ നിയോഗങ്ങൾക്കായി സ്വർഗ്ഗസ്ഥനായ പിതാവേയും , നന്മ നിറഞ്ഞ മറിയവും, പിതാവിനും പുത്രനും ചൊല്ലി കാഴ്ച വയ്ക്കുക.
ഈ ദണ്ഡവിമോചനത്തിന്റെ  പ്രത്യേകതകൾ
തുരുസഭയുടെ ആദ്യത്തെ പൂർണ ദണ്ഡവിമോചനം
വിശുദ്ധ ഫ്രാൻസിസ് അസിസിയുടെ പ്രാർത്ഥനയിലൂടെ യേശു നേരിട്ടു മാർപ്പാപ്പ വഴിയായി നൽകിയത്
ഒരു ദിവസം തന്നെ ദേവാലയത്തിൽ പല പ്രാവശ്യം പ്രവേശിച്ചു വിശ്വാസ പ്രമാണവും മാർപാപ്പയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയും ഓരോ പ്രാവശ്യവും ചൊല്ലിയാൽ അത്രയും ദണ്ഡവിമോചനം ലഭിക്കുകയും , അതു ശുദ്ധീകരണ സ്ഥലത്തുള്ള നമ്മുടെ പ്രിയപ്പെട്ടവർക്കും , അനാഥാർ ആയ ആത്മാക്കൾക്കും , പ്രാർത്ഥന ലഭിക്കാത്ത ആത്മാക്കൾക്കും വേണ്ടി കാഴ്ച വയ്ക്കുകയും ചെയ്യാം.
തിരു സഭയുടെ ബാക്കി ഉള്ള എല്ലാ ദണ്ഡവിമോചങ്ങൾക്കും ഒരു ദിവസം ഒരു പ്രാവശ്യമേ ദണ്ഡവിമോചനം ലഭിക്കുകയുള്ളു.

You must be logged in to post a comment Login