അഞ്ചു വര്‍ഷത്തിനിടയില്‍ ആറു ദേവാലയങ്ങള്‍; പോര്‍ട്ട്‌ലാന്‍ഡില്‍ കത്തോലിക്കാ വിശ്വാസം വളര്‍ച്ചയിലേക്ക്

അഞ്ചു വര്‍ഷത്തിനിടയില്‍ ആറു ദേവാലയങ്ങള്‍; പോര്‍ട്ട്‌ലാന്‍ഡില്‍ കത്തോലിക്കാ വിശ്വാസം വളര്‍ച്ചയിലേക്ക്

പോര്‍ട്ട്‌ലാന്റ്: പോര്‍ട്ട് ലാന്റില്‍ കത്തോലിക്കാ വിശ്വാസം വളര്‍ച്ചയിലേക്ക്. ഇതിന്റെ വ്യക്തമായ സൂചനകളാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ആറു ദേവാലയങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. 2013 മുതല്ക്കുള്ള കണക്കാണിത്. ആറാമത്തെദേവാലയത്തിന്റെ കൂദാശ സെപ്തംബര്‍ ഒന്നിന് നടന്നു. പോര്‍ട്ട്‌ലാന്റ് ഓക്‌സിലറി ബിഷപ് പീറ്റര്‍ സ്മിത്ത് അറിയിച്ചു.

ആറു ദേവാലയങ്ങളും പുനരുദ്ധരിക്കപ്പെട്ടതോ പുതുതായി നിര്‍മ്മിച്ചവയോ ആയിരുന്നു. ലാറ്റിന്‍ അമേരിക്കയില്‍ നി്ന്ന് വലിയ തോതില്‍ ആളുകള്‍ തൊഴില്‍ അന്വേഷകരായി ഇവിടേയ്ക്ക് വരുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം കൂദാശ ചെയ്ത സെന്റ് അലക്‌സാണ്ടര്‍ കത്തോലിക്കാ ദേവാലയത്തിന്റെ കീഴില്‍ വരുന്ന വിശ്വാസികള്‍ ഒട്ടും സമ്പന്നരല്ല. എങ്കിലും അവര്‍ തങ്ങളുടെ സമയവും പണവും ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വേണ്ടി നീക്കിവച്ചു. ഇപ്പോള്‍ ആഴ്ചയില്‍ രണ്ടായിരത്തോളം വിശ്വാസികള്‍ ദേവാലയത്തില്‍ വരുന്നുണ്ട്. ബിഷപ് സ്മിത്ത് പറഞ്ഞു.

You must be logged in to post a comment Login