സങ്കടങ്ങള്‍ മണ്ണിലെഴുതേണം…

സങ്കടങ്ങള്‍ മണ്ണിലെഴുതേണം…

ഒരുമിച്ചുള്ള യാത്രയ്ക്കിടയില്‍ കൂട്ടുകാരന്‍ അടിച്ചപ്പോള്‍ അതു മണ്ണിലെഴുതിയും ഒരപകടത്തില്‍ നിന്ന് അയാള്‍ രക്ഷിച്ചപ്പോള്‍ അതു കല്ലിലെഴുതിയും മുന്നോട്ടുപോയ സ്‌നേഹിതനെക്കുറിച്ചുള്ള കഥ കേട്ടിട്ടുണ്ടാകും. എന്തുകൊണ്ടാണങ്ങനെ എന്നമ്പരന്ന കൂട്ടുകാരന് അയാള്‍ നല്കിയ മറുപടിക്ക് എല്ലാ കാലത്തും പ്രസക്തിയുണ്ട്.

മറ്റുള്ളവരില്‍ നിന്ന് നേരിടുന്ന സങ്കടങ്ങള്‍ മണ്ണിലേ എഴുതാവൂ. എളുപ്പം മായ്ച്ചുകളയാനാകും വിധം. എന്നാല്‍, നല്ല അനുഭവങ്ങള്‍ അങ്ങനെയല്ല. അത് എക്കാലവും ഓര്‍ത്തുവയ് ക്കേണ്ടതുണ്ട്. അതുകൊണ്ട് അത് കല്ലില്‍ത്ത ന്നെ കൊത്തിവയ്ക്കണം. സങ്കടാനുഭവങ്ങള്‍ മനസില്‍ സൂക്ഷിക്കുന്നത് നിങ്ങളെ ദുര്‍ബലരും രോ ഗികളും ആക്കും. എന്നാല്‍, സന്തോഷങ്ങള്‍ ഓര്‍ മ്മയില്‍ സൂക്ഷിക്കുന്നത് നിങ്ങളെ സ്വതന്ത്രരും ഉന്മേഷമുള്ളവരുമാക്കും.

ജീവിതത്തെ പ്രസാദാത്മകമായി നിലനിര്‍ ത്താന്‍ ആഗ്രഹിക്കുന്ന ഏതൊരാളും എക്കാല വും മനസ്സില്‍ സൂക്ഷിക്കേണ്ട ചിന്തയാണിത്. നമ്മെ കൊതിപ്പിക്കുന്ന മട്ടില്‍ പ്രസരിപ്പോടെ എ പ്പോഴും വ്യാപരിക്കുന്ന ചില മനുഷ്യരില്ലേ. അതവര്‍ക്കു സങ്കടങ്ങളില്ലാഞ്ഞിട്ടാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അങ്ങനെയല്ലെന്നതിന് എത്ര ഉദാഹരണങ്ങള്‍ വേണം.

ഇടയ്ക്കു ഫോണ്‍ വരാറുണ്ട്. ഒരു വയോധികന്റേതാണ്. എഴുതിയ കവി തകള്‍ ചൊല്ലികേള്‍പ്പിക്കാനാണ് വിളിക്കുന്നത്. ഇടയ്ക്ക് നിര്‍ത്താതെയുള്ള പൊട്ടിച്ചിരികള്‍. കവിതകള്‍ മുഴുവന്‍ ദൈവസ്തുതികളാണ്. ആരോഗ്യത്തെക്കുറിച്ചന്വേഷിച്ചപ്പോഴാണ് ഞെട്ടിയത്. തനിയെ എഴുന്നേല്‍ക്കുവാനോ നടക്കുവാ നോ കഴിയില്ല. എന്നിട്ടും അയാള്‍ക്കതിനെക്കുറിച്ച് ഒരു പരാതിയുമില്ല.

മറ്റൊരാളെ കാന്‍സര്‍ വാര്‍ഡില്‍ വച്ച് പരിചയപ്പെട്ടതാണ്. മുഖത്താണ് ആ രോഗം പിടിമുറുക്കിയിരിക്കുന്നത്. അതിന്റെ അപാകതകളൊ ക്കെ മുഖത്തുണ്ട്. അതുകൊണ്ടുതന്നെ സന്ദര്‍ശകരെ സ്വാഗതം ചെയ്യുകയില്ല എന്നാണു കരുതിയത്. പക്ഷേ, അയാള്‍ മുഖത്തിന്റെ വൈരൂപ്യത്തെക്കുറിച്ചും സംസാരതടസത്തെക്കുറിച്ചും നര്‍മം പറഞ്ഞു. ഇത്രയും കാലം ദൈവം ചൊരി ഞ്ഞ അനുഗ്രഹങ്ങളെക്കുറിച്ചാണയാള്‍ കിതപ്പോടെ പറഞ്ഞുകൊണ്ടിരുന്നത്. ജീവിതം വച്ചുനീട്ടിയിട്ടുള്ള കൃപകളില്‍ മാത്രം മനസുടക്കി നില് ക്കുന്ന ഏതൊരാളും ഇങ്ങനെയൊക്കെത്തന്നെയാകണം.

ഓര്‍ത്തു നോക്കിയാല്‍ ദൈവത്തോടു പതം പറയാനുള്ള എത്രയോ കാര ണങ്ങള്‍ ക്രിസ്തുവിനുണ്ടായിരുന്നു. ഒന്നും ആവര്‍ ത്തിക്കേണ്ടതില്ല. എന്നിട്ടും തിരുവത്താഴരാത്രിയി ലെ ക്രിസ്തുവിന്റെ പ്രാര്‍ത്ഥന ശ്രദ്ധിക്കുക. സ്‌നേ ഹം മാത്രമേ ആ മനസ്സില്‍ ബാക്കിയുള്ളൂ. ഒടുവില്‍ കഷ്ടാനുഭവങ്ങളുടെ ഗദ്‌സെമനിലേക്ക് സ് തോത്രഗീതം ആലപിച്ചതിനുശേഷമാണ് യാത്രയാകുന്നത്.

നെഗറ്റീവായ ഓര്‍മ്മകളുടെ ഏറ്റക്കുറച്ചിലനുസരിച്ച് ഓരോരുത്തരുടെ ജീവിതത്തിന്റെ ഭംഗി കൂടിയും കുറഞ്ഞുമിരിക്കും. ഒരാള്‍ ക്രിസ്തുവിനോട് എത്ര അടുത്താണോ കയ്പ്പുള്ള ഓര്‍മകള്‍ കൊണ്ടുനടക്കാനാവാത്ത വിധം അത്രയേറെ സ്‌നേഹം അയാളെ കീഴ്‌പ്പെടുത്തും. യോഹന്നാന്റെ ജീവിതത്തിലൊക്കെ അതു കിറുകൃത്യമാണ്. ശരിയാണ്. അപ്പസ്‌തോലന്മാരില്‍ സ്വാഭാവികമരണം കിട്ടിയത് അയാള്‍ക്കു മാത്രമായിരുന്നു.

കഠിനമായ സഹനങ്ങളിലൂടെ കടന്നുപോകേണ്ടി വന്നു. തിളച്ച എണ്ണയുടെ പൊള്ളലും വാര്‍ ദ്ധക്യത്തില്‍ പാറമടയിലെ കഠിനാദ്ധ്വാനവുമുള്‍പ്പെടെ. എന്നിട്ടും വിശ്വാസികള്‍ക്കുവേണ്ടി അദ്ദേഹം എഴുതിയ ആ കത്തുകള്‍ വായിച്ചുനോക്കൂ. അത്തരം കാര്യങ്ങളെക്കുറിച്ച് പരാമര്‍ശി ക്കുന്നുപോലുമില്ല.

പരിധിയില്ലാതെ ക്ഷമിക്കുക എന്നൊക്കെ ക്രി സ്തു പറയുമ്പോള്‍ കയ്പനുഭവങ്ങളെ ഉള്ളില്‍ കൊണ്ടുനടക്കാതിരിക്കുക എന്നുതന്നെയാണര്‍ ത്ഥമാക്കുന്നത്. അങ്ങനെ ചെയ്യുന്നതുവഴി നമ്മെ വേദനിപ്പിച്ചവരോട് ഔദാര്യം കാണിക്കുകയാണെന്നു കരുതരുത്. നമ്മള്‍ നമ്മെത്തന്നെയാണ് സഹായിക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും. മറ്റുള്ള വരോട് ക്ഷമിച്ചാലേ തമ്പുരാന്റെ ക്ഷമയ്ക്ക് എനിക്കര്‍ഹതയുള്ളൂ എന്ന ആത്മീയതലം തത്കാലം വിടാം.

പോസിറ്റീവ് ഓര്‍മ്മകളെ കൊണ്ടു നടക്കുന്നവര്‍ക്കുള്ള നേട്ടങ്ങളെന്തൊക്കെയെന്ന് ശാസ്ത്രം പറഞ്ഞുതരുന്ന കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ. ഒന്നാമതായി ആയുസുകൂടുന്നു. പിന്നെ മറ്റു ചില കാര്യങ്ങള്‍കൂടി: ഡിപ്രഷന്റെ തോതു കുറയുന്നു, നിരാശ കുറവായി രിക്കും, ശാരീരിക-മാനസിക ആരോഗ്യം നിലനിര്‍ത്താനാവുന്നു, ഹൃദ്രോഗ സാധ്യത കുറവ്, പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കഴിവുണ്ടാകുന്നു.

ക്രിസ്തുവിന്റെ ഏതൊരുപദേശത്തിലും ഇങ്ങനെയൊരു നിഗൂഢ സൗന്ദര്യം ഒളിഞ്ഞിരിപ്പുണ്ട്. അതനുവര്‍ത്തിക്കുന്നവരുടെ ജീവിതത്തിന്റെ അഴകാണു വര്‍ദ്ധിക്കുന്നത്. അല്ലാതെ അതിന്‍ ഫലം അനുഭവിക്കുന്നവരുടെയല്ല. ദാനം ചെയ്യുമ്പോഴും, കരുണകാണിക്കുമ്പോഴും, വിധിക്കാതിരിക്കുമ്പോഴും അവരുടെയല്ല നിങ്ങളുടെ ജീവിതമാണു ഭംഗിയുള്ളതാകുന്നത്.

നെഗറ്റീവ് ഓര്‍മ്മകളെ കൊണ്ടുനടക്കുന്നവര്‍ ക്കുണ്ടാകുന്ന നഷ്ടങ്ങളും വെറുതെ ഒന്ന് ഓര്‍ ത്തുവയ്ക്കാം. ഓര്‍മക്കുറവ്, രോഗപ്രതിരോധശേഷിക്കുറവ്, ഉത്കണ്ഠ, വിഷാദം, ദേഷ്യം, നീരസം അങ്ങനെയങ്ങനെ. ഇതിന്റെയൊക്കെ ഫലമായി ആയുസ്സും നല്ലൊരളവോളം കുറഞ്ഞുകിട്ടുന്നു! നിര്‍ഭാഗ്യവശാല്‍ നെഗറ്റീവനുഭവങ്ങളെ ആഴത്തില്‍ അപഗ്രഥിക്കാനും ഓര്‍ത്തുവയ്ക്കാനും നമ്മുടെ തലച്ചോറിന് ഒരു പ്രത്യേക സാമര്‍ത്ഥ്യം തന്നെയുണ്ടെന്നു വേണം കരുതാന്‍.

ശരീരത്തില്‍ എവിടെയെങ്കിലും ഒരു മുറിവുണ്ടാകുമ്പോള്‍ നമ്മുടെ മുഴുവന്‍ ശ്രദ്ധയും അങ്ങോട്ട് ഏകാഗ്രമാകുന്നതുപോലെയാണ് നെ ഗറ്റീവ് അനുഭവങ്ങളുടെ കാര്യവും. അതുവരെയുണ്ടായ എല്ലാ അനുഗ്രഹങ്ങളും പെട്ടെന്നു നമ്മള്‍ മറക്കുന്നു. ഒന്നുരണ്ടു കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നത് ചിലപ്പോള്‍ ഒരു സഹായമായേക്കും.

ഒന്നാമതായി ഏതൊരാളുടെയും ജീവിതത്തില്‍ കൃപകളുടെ എണ്ണമാണു കൂടുതല്‍. സങ്കടാനുഭവങ്ങളിലേക്കു മാത്രം ശ്രദ്ധിച്ചിരിക്കുന്നതുകൊണ്ട് പലപ്പോഴും നമുക്കതു കാണാന്‍ കഴിയുന്നില്ലന്നേയുള്ളൂ. അങ്ങനെയൊരു സങ്കടവുമായി ഒരു ചെറുപ്പക്കാരന്‍ ഒരു മനഃശാസ്ത്രജ്ഞ നെ സമീപിച്ചു. ദൈവം തനിക്കു ദുരിതങ്ങള്‍ മാത്ര മേ നല്കിയിട്ടുള്ളൂ. അതുകൊണ്ട് ആത്മഹത്യ ചെയ്യാനയാള്‍ക്കു തോന്നുന്നു. അയാള്‍ തന്റെ ദുരിതങ്ങളുടെ പട്ടിക നിരത്തി. പരീക്ഷയില്‍ തോറ്റു. പ്രണയം പരാജയപ്പെട്ടു. സൗന്ദര്യമില്ല. ഡോക്ടര്‍ ചോദിച്ചു. തനിക്കു മാതാപിതാക്കളു ണ്ടോ? ഉണ്ട്. നല്ല സ്‌നേഹമുള്ളവര്‍. സമ്പത്തു ണ്ടോ? ഉണ്ട്. ആരോഗ്യമുണ്ടോ? ഉണ്ട്. വീടു ണ്ടോ? നല്ല വീടുണ്ട്… അങ്ങനെ ഒത്തിരിപേര്‍ക്ക് ഇല്ലാത്ത എത്രയോ കാര്യങ്ങള്‍ തനിക്കു ദൈവം തന്നിരിക്കുന്നു. അതയാള്‍ക്കു തിരിച്ചറിവായി. മിക്കവാറും മനുഷ്യരുടെ കാര്യത്തില്‍ ഇതൊക്കെത്തന്നെയാണു സംഭവിച്ചുകൊണ്ടിരിക്കുന്നത്.

രണ്ടാമതായി അല്പംകൂടി ആത്മീയമായി സങ്കടാനുഭവങ്ങളെ സ്വീകരിക്കുക. ക്രിസ്തുവിനെക്കുറിച്ച് എന്നതുപോലെ ഇപ്രകാരം സംഭവിക്കണമെന്ന ‘ഒരു തിരുവെഴുത്ത്’ എന്നെക്കുറിച്ചും എഴുതപ്പെട്ടിട്ടുണ്ടെന്നും വിശ്വസിക്കുക. അതോ ടെ ആര്‍ക്ക്, ആരോട്, എന്തു വിരോധം? അതൊ രു യുക്തിയുമില്ലാത്ത അന്ധമായ വിശ്വാസമാണെന്നു നിങ്ങള്‍ തെറ്റിധരിച്ചോ? അങ്ങനെയെങ്കില്‍ നിങ്ങളുടെ ഒരു മുടിനാരുപോലും എണ്ണപ്പെട്ടിരിക്കുന്നു എന്ന ക്രിസ്തു മൊഴികളെ എങ്ങനെയായിരിക്കും നിങ്ങള്‍ വ്യാഖ്യാനിക്കാന്‍ പോ കുന്നത്.

നല്ലതോ മോശമോ എന്തുമാകട്ടെ നമ്മു ടെ അനുഭവങ്ങള്‍. അതു സംഭവിക്കുന്നത് ആ പരമചെതന്യത്തിന്റെ അറിവോടും സമ്മതത്തോടും കൂടിയാണ്. നമുക്കു നന്മയായിട്ടു ള്ളതു മാത്രമേ അവിടുന്നു അനുവദിക്കുകയുമുള്ളൂ. ഇത്രയെങ്കിലും വിശ്വസിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തിനാണ് നമ്മള്‍ വിശ്വാസികളായിരിക്കുന്നത്.

സഹനാനുഭവങ്ങളെ ഉദാത്തീകരിച്ചു കൊ ണ്ടും നമുക്കതിനെ തരണം ചെയ്യാനാകും. ആദി മ ക്രൈസ്തവസമൂഹങ്ങളിലൊക്കെ അതു നന്നായി പ്രകടമാകുന്നുണ്ട്. അതുകൊണ്ടാണ് പാട്ടു പാടിയും ദൈവത്തെ സ്തുതിച്ചുമൊക്കെ പീഡനങ്ങളെ അവര്‍ ഏറ്റുവാങ്ങിയത്. ”അവരാകട്ടെ, യേശുവിന്റെ നാമത്തെ പ്രതി അപമാനം സഹിക്കാന്‍ യോഗ്യത ലഭിച്ചതില്‍ സന്തോഷിച്ചുകൊണ്ട് സംഘത്തിന്റെ മുമ്പില്‍ നിന്നു പുറത്തുപോയി. (അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 5:41)

മുള്ളുനിറഞ്ഞ വഴിയിലൂടെ ദൈവം ചിലപ്പോള്‍ നടത്തും. അപ്പോള്‍ അവിടുന്നു നമ്മുടെ കാലില്‍ ഷൂസിടിക്കാന്‍ മറക്കില്ല. ആ ഷൂസേതാണ് എന്നു കണ്ടെത്തുക നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. സമയമുള്ളപ്പോള്‍ ഒരു പേപ്പറെടുത്ത് ജീവിതത്തില്‍ ലഭിച്ച അനുഗ്രഹങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി നോക്കാവുന്നതാണ്. ഒപ്പം സങ്കടാനുഭവങ്ങളുടെയും. ഏതാ ണു കൂടുതല്‍? മറ്റൊന്നുകൂടി മറ്റുള്ളവര്‍ക്ക് ചെ യ്ത നന്മകള്‍ അതും മണ്ണില്‍ മാത്രമേ എഴുതാവൂ.

ഒടുവിലായി നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന ചെറിയ കാര്യങ്ങളെ ശ്രദ്ധിച്ചു തുടങ്ങുക. നിങ്ങളുടെ കുഞ്ഞിന്റെ ചിരിയും കുസൃതിയും ശാഠ്യ വും തുടങ്ങി ഓരോരോ കാര്യങ്ങള്‍. ഭാര്യയുടെ പ്രത്യേകതകള്‍, ഭര്‍ത്താവിന്റെ. അയല്‍ വാസികളുടെ… അങ്ങനെയങ്ങനെ… പലര്‍ക്കുമില്ലാത്ത സൗഭാഗ്യങ്ങളാണിത്. അതിലാനന്ദിക്കുക.

കാ രണം ഇതൊന്നും ഏറെക്കാലം നീണ്ടു നില് ക്കുന്ന കാര്യങ്ങളല്ല എന്നോര്‍മിക്കുക. കുറേക്കാ ലം കഴിയുമ്പോഴായിരിക്കും ഇതൊക്കെ എത്രവലിയ കാര്യങ്ങളായിരുന്നുവെന്ന് നിങ്ങള്‍ തിരിച്ചറിയാന്‍ പോകുന്നത്. അപ്പോഴേക്കും ഒരിക്കലും തിരിച്ചുപിടിക്കാനാവാത്തവിധം എല്ലാം കൈവിട്ടുപോയിട്ടുണ്ടാകും…

സിസ്റ്റര്‍ ശോഭ സിഎസ്എന്‍

You must be logged in to post a comment Login