വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഏഴു ഞായറാഴ്ചകളിലെ വണക്കത്തെക്കുറിച്ച് അറിയാമോ?

വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഏഴു ഞായറാഴ്ചകളിലെ വണക്കത്തെക്കുറിച്ച് അറിയാമോ?

വിശുദ്ധ ഗ്രന്ഥത്തിന്റെ ഏടുകളില്‍ അധികമൊന്നും പരാമര്‍ശിക്കപ്പെടാത്ത പുണ്യമാനസനാണ് വിശുദ്ധ യൗസേപ്പ്. ജോസഫിന്റെ നിശ്ശബ്ദത ആയിരംവാക്കുകളെക്കാള്‍ ശക്തവുമാണ്. വിശുദ്ധ യൗസേപ്പിനോടുള്ള വണക്കം നൂറ്റാണ്ടുകളായി തിരുസഭയില്‍ നിലനിന്നുപോരുന്നു. അവയില്‍ ഒന്നാണ് ഏഴ് ഞായറാഴ്ചകളിലെ വണക്കം.

രണ്ടു ഫ്രാന്‍സിസ്‌ക്കന്‍ സന്യാസിമാരെ അത്ഭുതകരമായി കടല്‍ക്ഷോഭത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ ഒരു ദിവ്യപുരുഷനെക്കുറിച്ചുള്ള കഥയില്‍ നിന്നാണ് അത് തുടങ്ങുന്നത്. തങ്ങളെ രക്ഷപ്പെടുത്തിയ ആ ദിവ്യനോട് അദ്ദേഹം ആരാണെന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഞാന്‍ ജോസഫ് ആണ് എന്നായിരുന്നു. എന്റെ വ്യാകുലങ്ങളെയും സന്തോഷങ്ങളെയും ഓര്‍മ്മിച്ചുകൊണ്ട് എന്നോടുള്ള വണക്കത്തെപ്രതി ഏഴു ഞായറാഴ്ചകളില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം അവരോട് ആവശ്യപ്പെട്ടുവത്രെ.

ജനുവരിയിലെ അവസാനഞായറാഴ്ചയോ അല്ലെങ്കില്‍ ഫെബ്രുവരിയിലെ ആദ്യ ഞായറാ്‌ഴ്ചയോ ആണ് ഈ വണക്കം ആരംഭിക്കേണ്ടത്. മാര്‍ച്ച് 19 ന് അവസാനിക്കത്തക്ക വിധത്തിലാണ് ഇതിന്റെ ക്രമീകരണം. ഈ വണക്കം താഴെ പറയുന്ന വിധത്തിലുള്ളതാണ്
വിശുദ്ധ മത്തായി 1:19, 1:20 ആണ് ഒന്നാം ഞായറാഴ്ച . രണ്ടാം ഞായറാഴ്ച വിശുദ്ധ ലൂക്ക 2:7, 2;10-11, മൂന്നാം ഞായറാഴ്ച വിശുദ്ധ ലൂക്ക് 2: 21,വിശുദ്ധ മത്തായി 1:25, നാലാം ഞായറാഴ്ച വിശുദ്ധ ലൂക്ക 2:34, ലൂക്ക 2:38, അഞ്ചാം ഞായറാഴ്ച മത്തായി 2:14, ഏശയ്യ 19:1, ആറ് മത്തായി 2:22, ലൂക്ക 2:39, ലൂക്ക 2:45 ലൂക്ക 2:46

 

You must be logged in to post a comment Login