നിങ്ങളുടെ ഓഫീസില്‍ ഈ മൂന്നു ഭക്തവസ്തുക്കള്‍ ഉണ്ടോ?

നിങ്ങളുടെ ഓഫീസില്‍ ഈ മൂന്നു ഭക്തവസ്തുക്കള്‍ ഉണ്ടോ?

നിങ്ങള്‍ ഒരു ക്രിസ്ത്യാനിയാണെങ്കില്‍ നിങ്ങളുടെ ഓഫീസില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ചില ഭക്ത വസ്തുക്കളുണ്ട്. അത് ജോലി കൂടുതല്‍ എളുപ്പമുള്ളതാക്കാനും നിങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ശുഷ്‌ക്കാന്തി വര്‍ദ്ധിപ്പിക്കാനും ഏറെ സഹായകമാണ്. തൊഴില്‍സ്ഥലങ്ങളെ വിശുദ്ധീകരിക്കാനും ഇവയ്ക്ക് കഴിയുന്നു. ദൈവികചൈതന്യം നേടിയെടുക്കാനും ഇതുമൂലം സാധിക്കുന്നു.

ഓഫീസില്‍ ഉണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട മൂന്നു വസ്തുക്കള്‍ ഇവയാണ്.

ക്രൂശിതരൂപം

ക്രൂശിതരൂപം മേശപ്പുറത്തോ ജോലി ചെയ്യുന്നതിന്റെ സമീപത്തോ വച്ചിരിക്കുന്നത് വളരെ സഹായകമാണ്. അത് പ്രാര്‍ത്ഥനയിലേക്ക് നമ്മെ നയിക്കുകയും ദൈവത്തോടൊത്ത് ജോലി ചെയ്യാന്‍ സഹായിക്കുകയും ചെയ്യും.

കാശുരൂപം

മാതാവിന്റെ അത്ഭുതകാശുരൂപത്തിന് അതിശയകരമായ ശക്തിയുണ്ട്. വിശുദ്ധ കാതറിന്‍ ലാബോയ്ക്ക് മാതാവ് നല്കിയ ഈ മെഡലിന്റെ കാര്യം പ്രത്യേകം പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. വിശുദ്ധ മാക്‌സ്മില്യന്‍ കോള്‍ബെ അത്ഭുതമെഡലിന്റെ ശക്തിയില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന ആളായിരുന്നു.

വിശുദ്ധരുടെയും മറ്റും രൂപങ്ങള്‍

പ്രിയപ്പെട്ടവരുടെ ചിത്രങ്ങള്‍ പേഴ്‌സില്‍ കൊണ്ടുനടക്കുന്നവരാണ് പലരും. എന്നാല്‍ വിശുദ്ധരുടെ രൂപങ്ങള്‍ എത്രപേര്‍ പേ്‌ഴ്‌സില്‍ കൊണ്ടുനടക്കാറുണ്ട്? വിശുദ്ധരൂപങ്ങള്‍ ഓഫീസില്‍ സ്ഥാപിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് ഈശോയുടെയും മാതാവിന്റെയും രൂപങ്ങള്‍.

 

You must be logged in to post a comment Login