പ്ര​​​തി​​​ഭാ​​​സം​​​ഗ​​​മം നാ​​​ളെ മുതല്‍

പ്ര​​​തി​​​ഭാ​​​സം​​​ഗ​​​മം നാ​​​ളെ  മുതല്‍

കൊച്ചി: സീറോ മലബാര്‍ വിശ്വാസപരിശീലന വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി പ്രതിഭാസംഗമം നാളെ ആരംഭിക്കും. 12 വരെ കാക്കനാട് മൗണ്ട് സെന്‍റ് തോമസിലാണു പ്രതിഭാസംഗമം. ഉച്ചകഴിഞ്ഞു രണ്ടിനാരംഭിക്കുന്ന പരിപാടി നടന്‍ സിജോയ് വര്‍ഗീസ് ഉദ്ഘാടനംചെയ്യും.

ഫാ.ഡായ് കുന്നത്ത്, നിജോ ജോസഫ് പുതുശേരി, വര്‍ഗീസ് പോള്‍, സിസ്റ്റര്‍ ലിസ്നി, റോബിന്‍ പി. മാത്യു, ചാര്‍ളി പോള്‍, ഫാ. പോള്‍ റോബിന്‍ തെക്കത്ത്, ഫാ. പീറ്റര്‍ കണ്ണമ്പുഴ എന്നിവര്‍ വിവിധ സെഷനുകള്‍ നയിക്കും.

12നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബിഷപ്പുമാരായ മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ ജോസ ഫ് പണ്ടാരശേരില്‍ എന്നിവര്‍ വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തും.

You must be logged in to post a comment Login