ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്ക് വേണ്ടി എങ്ങനെയെല്ലാം പ്രാര്‍ത്ഥിക്കാം?

ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്ക് വേണ്ടി എങ്ങനെയെല്ലാം പ്രാര്‍ത്ഥിക്കാം?

മരിച്ചവരുടെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ പ്രത്യേകം നീക്കിവച്ചിരിക്കുന്ന മാസമാണല്ലോ നവംബര്‍? ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന സഭയുടെ പാരമ്പര്യങ്ങളിലൊന്നാണ്. മരിച്ചവര്‍ക്കുവേണ്ടി പലവിധ പ്രാര്‍ത്ഥനകള്‍ നിലവിലുണ്ടെങ്കിലും സഭ പ്രധാനമായി നിര്‍ദ്ദേശിക്കുന്നത് അഞ്ചു തരം പ്രാര്‍ത്ഥനകളാണ്. അവയെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.

മരിച്ചവര്‍ക്കുവേണ്ടിയുള്ള കുര്‍ബാന

മരണമടഞ്ഞ പ്രിയപ്പെട്ടവര്‍ക്കായുള്ള പ്രാര്‍ത്ഥനകളില്‍ പ്രധാനപ്പെട്ടതാണ് അവര്‍ക്കുവേണ്ടിയുള്ള വിശുദ്ധ കുര്‍ബാന. മൂന്നാം ചരമദിനത്തിനും ഏഴാം ചരമദിനത്തിനും മുപ്പതിനും വാര്‍ഷികത്തിനും എല്ലാം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്ന രീതി പൊതുവെയുണ്ടല്ലോ?

മരിച്ചാത്മാക്കള്‍ക്ക് വേണ്ടിയുള്ള നൊവേന

വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി എഴുതിയ നൊവേന പ്രാര്‍ത്ഥനയാണ് മറ്റൊരു പാരമ്പര്യപ്രാര്‍ത്ഥന

സെമിത്തേരി സന്ദര്‍ശനം
നവംബര്‍ ഒന്നുമുതല്‍ എട്ടുവരെ തീയതികളില്‍ സെമിത്തേരികള്‍സന്ദര്‍ശിച്ച് മരണമടഞ്ഞുപോയ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് വളരെ ഉചിതമാണ്

നിത്യശാന്തിക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന

ശവസംസ്‌കാരകര്‍മ്മങ്ങള്‍ക്കിടയിലും ആരാധനകര്‍മ്മങ്ങളിലും പ്രാര്‍ത്ഥിക്കുന്ന ഈ പ്രാര്‍ത്ഥന മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകളില്‍ പ്രധാനപ്പെട്ടതാണ്.

വിശുദ്ധ ജെര്‍ദ്രൂത് ദ ഗ്രേറ്റിന്റെ പ്രാര്‍ത്ഥന

മരിച്ചുപോയവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ വേണ്ടി ഈശോ വിശുദ്ധ ജെര്‍ദ്രൂതിന് പറഞ്ഞുകൊടുത്ത പ്രാര്‍ത്ഥനയാണിത്. മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നത് വളരെ അത്യാവശ്യമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.

You must be logged in to post a comment Login