പ്രാർത്ഥനയാണ് വിജയത്തിന്റെ താക്കോൽ:  ബിഷപ് ഡോ. സ്റ്റാൻലി റോമൻ 

പ്രാർത്ഥനയാണ് വിജയത്തിന്റെ താക്കോൽ:  ബിഷപ് ഡോ. സ്റ്റാൻലി റോമൻ 

കൊല്ലം :ഒത്തിരിയേറെ സഹനങ്ങളിലൂടെ കടന്നുപോയ സമയത്തും ഫാ: ടോം ഉഴുന്നാലിന് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുവാൻ ഇഷ്ടം പോലെ സമയം ലഭിച്ചുവെന്നുള്ള അദ്ദേഹത്തിന്റെ വാക്കുകൾ പ്രാർത്ഥനയുടെ ശക്തിയെ വെളിപ്പെടുത്തുന്നുവെന്ന് കൊല്ലം ബിഷപ്പ് ഡോ .സ്റ്റാൻലി റോമൻ . ശത്രുക്കൾക്കും പീഡിപ്പിക്കുന്നവർക്കും വേണ്ടി പ്രാർത്ഥിക്കുമ്പോൾ യേശുവിന്റെ വഴിയിൽ സഞ്ചരിക്കുന്ന അനുഭവമാണ് .പ്രാർത്ഥനയാണ് വിജയത്തിന്റെ താക്കോൽ .അത് അച്ചന്റെ  ജീവിതം വെളിപ്പെടുത്തുന്നു .

ഫാ: ടോം ഉഴുന്നാലിന്റെ വിമോചന വാർത്തയിൽ ആഹ്ലാദം പങ്കുവെക്കുവാൻ അദ്ദേഹത്തിന്റെ തന്നെ സഭയായ സലേഷ്യൻ സഭാപുരോഹിതരുടെ നേതൃത്വത്തിൽ തോപ്പ് സെയിന്റ് സ്റ്റീഫൻ പള്ളിയുടെ ആഭിമുഖ്യത്തിൽ  ഡോൺബോസ്‌കോ ബോയ്സ് ഹോമിൽ നടത്തിയ പ്രാർത്ഥനയിലും മധുരം പങ്കുവെക്കലിലും ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു  കൊല്ലം ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ .

അച്ചന്റെ വിമോചനത്തിനായി പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത ഫ്രാൻസിസ് പാപ്പ ,അപ്പോസ്തലേറ്റ് വികാരിയേറ്റ് ഓഫ് സതേൺ അറേബ്യ  ബിഷപ്പ്  പോൾ ഹിന്റർ ,ഒമാൻ ഭരണകൂടം ,കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാർ ,മെത്രാന്മാർ പുരോഹിതർ ,സന്യസ്തർ ,സംഘടനാ നേതാക്കൾ ,അല്മായർ തുടങ്ങി സകലർക്കും ബിഷപ്പ് സ്റ്റാൻലി റോമൻ നന്ദി പറഞ്ഞു .കുരിശിന്റെ വഴിയിലാണ് ടോം ഉഴുവനാൽ അച്ചൻ സഞ്ചരിച്ചത് .അദ്ദേഹത്തെ പീഡിപ്പിച്ചവരുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുകയാണ് നമ്മുടെ കടമയെന്നും ബിഷപ്പ് പറഞ്ഞു .

രൂപത എപ്പിസ്‌കോപ്പൽ വികാർ റവ .ഡോ .ബൈജു ജൂലിയാൻ ,തോപ്പ് ഇടവക വികാരി ഫാ:സണ്ണി ഊപ്പൻ ,ഡോൺബോസ്‌കോ ബോയ്സ് ഹോം ഡയറക്ടർ ഫാ: ദേവസ്സി ചിറക്കൽ ,ഫാ:ജോയി സെബാസ്റ്റ്യൻ ,ഫാ: ടോം ഉഴുന്നാലിനോടൊപ്പം യെമനിൽ പ്രവർത്തിച്ചിട്ടുള്ള ഫാ:തോമസ് അഗസ്റ്റിൻ ,ഫാ: ജാക്‌സൺ ജോൺസൺ ,ഫാ: തോംസൺ ,കെ സി ബി സി പ്രൊലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോർജ് എഫ് സേവ്യർ വലിയവീട് ,തോപ്പ് ബി സി സി കോ ഓർഡിനേറ്റർ എഫ് ടൈറ്റസ് ,പേപ്പൽ ജേതാവ് ജോൺ ബോസ്കോ ,പ്രൊലൈഫ് രൂപത പ്രസിഡന്റ് റോണാ റിബെയ്‌റോ ,കെ സി ബി സി മദ്യവിരുദ്ധ സമിതി രൂപത പ്രസിഡന്റ് തോപ്പിൽ ജി വിൻസെന്റ് ,അസ്സോസിയേറ്റ് സെക്രട്ടറി എ ജെ ഡിക്രൂസ് ,നിരവധി പുരോഹിതർ സിസ്റ്റേഴ്സ് ,അല്മായർ ,ബോയ്സ് ഹോമിലെ കുഞ്ഞുങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു .

തുടർന്ന് ബിഷപ്പ് സ്റ്റാൻലി റോമൻ മധുര വിതരണം നടത്തി .

You must be logged in to post a comment Login