ത​​​ല​​​ശേ​​​രി,ചങ്ങനാശ്ശേരി അ​​​​തി​​​​രൂ​​​​പ​​​​ത​​​, പാ​ലാ, താ​​​​മ​​​​ര​​​​ശേ​​​​രി, മാ​​​​ന​​​​ന്ത​​​​വാ​​​​ടി, ബ​​​​ൽ​​​​ത്ത​​​​ങ്ങാ​​​​ടി, മാ​​​​ണ്ഡ്യ, ഭ​​​​ദ്രാ​​​​വ​​​​തി, ത​ക്ക​ല, ക​​​ല്യാ​​​ൺ രൂ​​​പ​​​ത​​​ക​​​ളിലും നാളെ പ്രാര്‍ത്ഥനാദിനം

ത​​​ല​​​ശേ​​​രി,ചങ്ങനാശ്ശേരി അ​​​​തി​​​​രൂ​​​​പ​​​​ത​​​, പാ​ലാ, താ​​​​മ​​​​ര​​​​ശേ​​​​രി, മാ​​​​ന​​​​ന്ത​​​​വാ​​​​ടി, ബ​​​​ൽ​​​​ത്ത​​​​ങ്ങാ​​​​ടി, മാ​​​​ണ്ഡ്യ, ഭ​​​​ദ്രാ​​​​വ​​​​തി, ത​ക്ക​ല, ക​​​ല്യാ​​​ൺ രൂ​​​പ​​​ത​​​ക​​​ളിലും നാളെ പ്രാര്‍ത്ഥനാദിനം

എറണാകുളം : സ​​​​ഭ​​​​യി​​​​ൽ ഐ​​​​ക്യ​​​​വും സ​​​​മാ​​​​ധാ​​​​ന​​​​വും അ​​​​ച്ച​​​​ട​​​​ക്ക​​​​വും സം​​​​ജാ​​​​ത​​​​മാ​​​​കു​​​​ന്ന​​​​തി​​​​നും ക്രൈ​​​​സ്ത​​​​വ പീ​​​​ഡ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് പ​​​​രി​​​​ഹാ​​​​രം ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി  ത​​​ല​​​ശേ​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​യി​​​ലും പാ​ലാ, താ​​​​മ​​​​ര​​​​ശേ​​​​രി, മാ​​​​ന​​​​ന്ത​​​​വാ​​​​ടി, ബ​​​​ൽ​​​​ത്ത​​​​ങ്ങാ​​​​ടി, മാ​​​​ണ്ഡ്യ, ഭ​​​​ദ്രാ​​​​വ​​​​തി, ത​ക്ക​ല, ക​​​ല്യാ​​​ൺ രൂ​​​പ​​​ത​​​ക​​​ളി​​​ലും നാ​​​ളെ പ്രാ​​​ർ​​​ഥ​​​നാദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കും.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ പ​ത​യി​ൽ നാ​ളെ പ്രാ​ർ​ഥ​നാ​ദി​ന മാ​യി ആ​ച​രി​ക്കാ​ൻ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ചൊ​വ്വാ​ഴ്ച ആ​ഹ്വാ​നം ചെ​യ്തി രു​ന്നു.

ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​ങ്ങ​​​ൾ നാ​​​ളെ ഉ​​​​പ​​​​വ​​​​സി​​​​ച്ച് പ്രാ​​​​ർ​​​​ഥി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​​ർ ജോ​​​​ർ​​​ജ് ഞ​​​​ര​​​​ള​​​​ക്കാ​​​​ട്ട് ഇ​ന്ന​ലെ ആ​​​ഹ്വാ​​​നം​​ ചെ​​​യ്തു. സ്നേ​​​​ഹ​​​​വും ഐ​​​​ക്യ​​​​വു​​​​മാ​​​​ണ് സ​​​​ഭ​​​​യു​​​​ടെ ശ​​​​ക്തി​​​​യും ബ​​​​ല​​​​വും. അ​​​​ത് ത​​​​ക​​​​രു​​​​വാ​​​​ൻ നാം ​​​​അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​രു​​​​ത്. ​വെ​​​​ള്ളി​​​​യാ​​​​ഴ്ച എ​​​​ല്ലാ അ​​​​തി​​​​രൂ​​​​പ​​​​താം​​​​ഗ​​​​ങ്ങ​​​​ളും ഇ​​​​ട​​​​വ​​​​ക​​​​പ​​​​ള്ളി​​​​ക​​​​ളി​​​​ലോ ചാ​​​​പ്പ​​​​ലു​​​​ക​​​​ളി​​​​ലോ അ​​​​തി​​​​നു ക​​​​ഴി​​​​യാ​​​​ത്ത​​​​വ​​​​ർ വീ​​​​ടു​​​​ക​​​​ളി​​​​ലോ അ​​​​വ​​​​ർ ആ‍​യി​​​​രി​​​​ക്കു​​​​ന്ന സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലോ ഉ​​​​പ​​​​വ​​​​സി​​​​ച്ച് പ്രാ​​​​ർ​​​​ഥി​​​​ക്ക​​​​ണം. പ്ര​​​​ത്യേ​​​​കി​​​​ച്ച് 12 മ​​​​ണി മു​​​​ത​​​​ൽ മൂ​​​​ന്നു മ​​​​ണി വ​​​​രെ​​​​യു​​​​ള്ള സ​​​​മ​​​​യ​​​​ത്ത് ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​റെ​​​​ങ്കി​​​​ലും പ്രാ​​​​ർ​​​​ഥ​​​​ന​​​​യ്ക്കാ​​​​യി മാ​​​​റ്റി​​​​വ​​​​യ്ക്കാ​​​​ൻ ശ്ര​​​​ദ്ധി​​​​ക്ക​​​​ണ​​​മെ​​​ന്നും മാ​​​​ർ ജോ​​​​ർ​​​ജ് ഞ​​​​ര​​​​ള​​​​ക്കാ​​​​ട്ട് ആ​​​ഹ്വാ​​​നം​​​ചെ​​​യ്തു. ക​​​ല്യാ​​​ൺ രൂ​​​പ​​​ത​​​യി​​​ൽ തി​​​ക്കു​​​ജി​​​നി​​​വാ​​​ഡി ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽനി​​​ന്നു ക​​​ല്യാ​​​ൺ ക​​​ത്തീ​​​ഡ്ര​​​ലി​​​ലേ​​​ക്കു യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ നാ​​​ളെ ന​​​ട​​​ത്തു​​​ന്ന തീ​​​ർ​​​ഥാ​​​ട​​​നം സ​​​മാ​​​ധാ​​​നം സം​​​സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള പ്ര​​​ത്യേ​​​ക നി​​​യോ​​​ഗ​​​ത്തോ​​​ടെ​​​യാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ തോ​​​മ​​​സ് ഇ​​​ല​​​വ​​​നാ​​​ൽ അ​​​റി​​​യി​​​ച്ചു.

You must be logged in to post a comment Login