ദൈവത്തിന്റെ ഹൃദയത്തില്‍ ധൈര്യത്തോടെ മുട്ടിവിളിക്കുക: മാര്‍പാപ്പ

ദൈവത്തിന്റെ ഹൃദയത്തില്‍ ധൈര്യത്തോടെ മുട്ടിവിളിക്കുക: മാര്‍പാപ്പ

വത്തിക്കാന്‍: പ്രാര്‍ത്ഥിക്കുന്നതിന് വിശ്വാസത്തില്‍ നിന്നുളവാകുന്ന ധൈര്യം അനിവാര്യമാണെന്നും ദൈവത്തിന്റെ ഹൃദയത്തില്‍ ധൈര്യത്തോടെ മുട്ടിവിളിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രാര്‍ത്ഥിക്കുന്നവന് കര്‍ത്താവ് ശ്രവിക്കുമെന്ന വിശ്വാസമുണ്ടായിരിക്കണം. അതിന് മുമ്പ് വാതിലില്‍ മുട്ടാന്‍ ധൈര്യമുണ്ടായിരിക്കുകയും വേണം.

ചോദിക്കുന്ന ഏവനും ലഭിക്കുന്നു അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു മുട്ടുന്നവന് തുറന്നുകിട്ടുന്നു എന്ന തിരുവചനഭാഗം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. നമ്മുടെ ഹൃദയവും ജീവിതവും പ്രാര്‍ത്ഥനയില്‍ ഉള്‍ച്ചേരുന്നുണ്ടോയെന്നും ദൈവത്തിന്റെ ഹൃദയത്തില്‍ മുട്ടിവിളിക്കാന്‍ നമുക്കറിയാമോയെന്നും ആത്മശോധന നടത്തണമെന്നും പാപ്പ പറഞ്ഞു.

പൗരസ്ത്യസഭകള്‍ക്കായുള്ള സംഘത്തിന്റെ ഒന്നാം ശതാബ്ദിയോട് അനുബന്ധിച്ച് മേരി മേജര്‍ ബസിലിക്കയില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ കാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്കുകയായിരുന്നു മാര്‍പാപ്പ.

You must be logged in to post a comment Login