മാര്‍ച്ചില്‍ വത്തിക്കാനില്‍ യുവജനങ്ങള്‍ക്കായുള്ള പ്രീ- സിനഡ്

മാര്‍ച്ചില്‍ വത്തിക്കാനില്‍ യുവജനങ്ങള്‍ക്കായുള്ള പ്രീ- സിനഡ്

വത്തിക്കാന്‍: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവജനങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് സിനഡിന് മുന്നോടിയായി പ്രി-സിനഡ് നടത്താന്‍ വത്തിക്കാന്‍ ഒരുക്കങ്ങള്‍ നടത്തുന്നു. മാര്‍ച്ച് 19 മുതല്‍ 24 വരെയാണ് പ്രി സിനഡ് സമ്മേളനം. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിവ വഴി റോമില്‍ നടക്കുന്ന പ്രീ-സിനഡിനെ പിന്തുടരാനും വത്തിക്കാന്‍ ആഹ്വാനം ചെയ്തു. ഫെബ്രുവരി 16 നാണ് ഇത് സംബന്ധിച്ച പത്രപ്രസ്താവന പുറപ്പെടുവിച്ചത്.

ഒക്ടോബറിലാണ് പ്രീസിനഡ് പ്രഖ്യാപനം നടന്നത്. യങ് പീപ്പിള്‍, ഫെയ്ത്ത് ആന്റ് വൊക്കേഷനല്‍ ഡിസേര്‍ണ്‍മെന്റ് എന്നതാണ് വിഷയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്രൈസ്തവരും അക്രൈസ്തവരുമായ യുവജനങ്ങളുടെ സംഗമത്തിലൂടെ ലോകത്തിലെ എല്ലാ യുവജനങ്ങളുടെയും പ്രശ്‌നങ്ങളെ മനസ്സിലാക്കാനും അഭിമുഖീകരിക്കാനും സാധിക്കും എന്നതാണ് സിനഡ് വഴി പ്രതീക്ഷിക്കുന്നത്.

You must be logged in to post a comment Login